കുറെ നേരമായി നടക്കുന്നു നല്ല വെയിലും . ദാഹിച്ചിട്ടു വയ്യ ഇനി അടുത്ത തടിപിടിത്തം എവിടെ ആണോ ആവോ ? അവന്‍ എന്റെ പുറത്തു തൊപ്പിയും വച്ച് സുഖിച്ചു ഇരിക്കുക ആണ് . അവന്റെ കയ്യിലെ തോട്ടിയുടെ മുന എന്റെ ചെവി യുടെ അടുത്ത് താളം പിടിച്ചു കൊണ്ടിരിക്കുന്നു. ഇടയ്ക്കുതാളം പിടിത്തത്തിന് മാറ്റം വന്നപ്പോള്‍ ഞാന്‍ അറിയാതെ നിന്നു. ചുറ്റും കണ്ണോടിച്ചപ്പോള്‍ കുറച്ചു ദൂരെ കള്ളുഷാപ്പ് എന്ന ബോര്‍ഡ് കണ്ടു . അവന്‍ തോട്ടി എന്റെ ശരീരത്തില്‍ ചാരി വച്ചിട് ഒരു കുസലുമില്ലാതെ അങ്ങോട്ടേയ്ക്ക് പോയി . തോട്ടിക്കു അനക്കം തട്ടാതെ ഞാന്‍ അനങ്ങാതെ നിന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ ആടിയാടി എത്തി. എന്റെ പുറത്തു കയറാന്‍ ഞാനും സഹായിച്ചു അവനെ. ഒരു നന്ദി യോടുള്ള നോട്ടം പോലും കിട്ടിയില്ല എനിക്ക്.
വീണ്ടും ഞാന്‍ നടന്നു . ഇരുള്‍ പറന്നു തുടങ്ങി അവന്റെ സ്ഥിരം താവളം എത്തി , പറയാതെ തന്നെ ഞാന്‍ നിന്നു. അടുത്ത് കണ്ട തയ്യില്‍ നിന്നും രണ്ടു ഉണക്ക ഓല വെട്ടി എന്റെ മുന്നില്‍ ഇട്ടിട്ട് തോട്ടി എന്റെ ശരീരത്തില്‍ ചാരി വച്ചിട്ട് മുന്നില്‍ കണ്ട വീട്ടിലേയ്ക്ക് അവന്‍ കയറി പോയി . നല്ല വിശപ്പും ദാഹവും ഉണ്ടായിരുന്ന എനിക്ക്. കിട്ടിയ ഓലയും ചവച്ചുകൊണ്ട് തോട്ടി താഴെ വീഴാതെ ഞാന്‍ അങ്ങനെ നിന്നു നേരം വെളുക്കുവോളം . മടുത്തു ഇനി വയ്യ ഈ യാത്ര .നേരം വെളുത്തപ്പോള്‍ അവന്‍ വന്നു.അപ്പോള്‍ വീടിന്റെ വാതിക്കല്‍ മുറുക്കി ചുവപ്പിച്ച ചുണ്ടില്‍ അവളുടെ ചിരി കണ്ടു . കണ്ടു മടുത്ത ചിരി . തല ചരിച്ചപോള്‍ അറിയാതെ തോട്ടി താഴെ വീണു. അവള്‍ കാണുവാന്‍ വേണ്ടി ദേഷ്യത്തോടെ അവന്‍ എന്റെയടുതെയ്ക്ക് ചീറിയടുത്തു . തോട്ടിയെടുത്തെ എന്റെ മര്‍മ്മത്തില്‍ ഇട്ടൊരു വലി .. ഹാ .....അറിയാതെ ഞാന്‍ അലറിപോയി. പിന്നെ ഞാന്‍ ഒന്നും ആലോചിച്ചില്ല . തിരിഞ്ഞു തുമ്പി കൈയ്യില്‍ ചുറ്റി എടുക്കാന്‍ നോക്കി അവന്‍ അവന്റെ അടവെടുത്തു ഉരുണ്ടു . അടുത്ത അടവെടുക്കാന്‍ അവസരം കൊടുക്കാതെ ഞാന്‍ അവനെ എന്റെ കലിന്റെ അടിയില്‍ അമര്‍ത്തി . വീടിന്റ മുന്നില്‍ നിന്ന അവളുടെ മുഖത്തെ ചിരി മാഞ്ഞു അലര്‍ച്ച ആയി അവന്റെ അനക്കം നിന്നപ്പോള്‍ നിച്ചാലാമായ ശരീരതിന്റെ അടുത്ത് നിന്നു മാറി നിന്നു .. ദൂരെ നിന്നു വരുന്ന വെടിയുടെ നാദവും പ്രതീക്ഷിച്ചു .
ഇന്നെന്താ ജോലിക്ക് പോകുന്നില്ലേ ?
ഭര്‍ത്താവിന്റെ ചോദ്യം കേട്ടു അവള്‍ സ്വപ്നത്തില്‍ നിന്നു ഞെട്ടി ഉണര്‍ന്നു

Indu Induic
No comments:
Post a Comment