Tuesday, July 31, 2012

ആരോടും തോന്നതോരിഷ്ടം..........


‘എ പ്ലസ്‌ ബി ഓള്‍ സ്ക്വയര്‍ ഈസ്‌ എക്വല്‍ ടു എ സ്ക്വയര്‍ പ്ലസ്‌ ട്ടു എ ബി പ്ലസ്‌ ബി സ്ക്വയര്‍’  എന്ന് സൈറന്‍ മുഴങ്ങുന്നത് പോലുള്ള സബ്ദത്തില്‍ ഉറക്കെ പറഞ്ഞുകൊണ്ട് കറുത്ത് തടിച്ച് തലയില്‍ നാലോ അഞ്ചോ മുടി മാത്രമുള്ള കണക്കു മാഷ് ബോര്‍ഡില്‍ എഴുതി. ഉച്ച തിരിഞ്ഞു രണ്ടാമത്തെ പീരീഡ്‌ ആണ്.ക്ലാസ്സിലെ ഭൂരിഭാഗം കുട്ടികളും പാതി ഉറക്കത്തിലായിരുന്നു.  പലരും കണ്ണടഞ്ഞു പോകാതിരിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.  ചിലര്‍ ഉറക്കം തൂങ്ങി വീഴാതിരിക്കാന്‍ തടിക്കു ഒരു താങ്ങുംകൊടുത്തിരുന്നു.  പക്ഷെ രാഹുലിന് ഉറക്കം വന്നതേയില്ല.. കാരണം അവന്‍ ശ്രദ്ധയോടെ നോക്കികൊണ്ടിരുന്നത് മാഷിനെയോ ബോര്‍ഡിനെയോ ആയിരുന്നില്ല.  പെണ്‍കുട്ടികളുടെ ഭാഗത്ത്‌ രണ്ടാമത്തെ ബെഞ്ചില്‍ ഇങ്ങേയറ്റത്ത്‌ ഇരിക്കുന്ന അനിതയെ ആയിരുന്നു....
അനിത ഈ കൊല്ലമാണ് ഇവിടെ വന്നു ചേര്‍ന്നത്‌.  സാധാരണ ഒന്‍പതിലും പത്തിലും ഒന്നും ഇവിടെ മറ്റു സ്‌കൂളുകളില്‍  നിന്നുള്ള കുട്ടികളെ ചേര്‍ക്കാറില്ല. നന്നായി പഠിക്കും എന്നുള്ളതുകൊണ്ടാണ് അനിതയ്ക്ക് ഒന്‍പതാം ക്ലാസ്സില്‍ അഡ്മിഷന്‍ കിട്ടിയത്.  കണ്ട അന്ന് മുതല്‍ തന്നെ രാഹുല്‍ അനിതയെ ശ്രദ്ധിച്ചിരുന്നു.  അങ്ങോട്ട്‌ ചെന്ന് പരിചയപ്പെട്ടു. പലതവണ സംസാരിച്ചു.  പിന്നെപിന്നെ അവന്‍ അവളെ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങി.  വെളുത് മെലിഞ്ഞു നീണ്ട തലമുടിയുള്ള മനോഹരമായ കണ്ണുകളുള്ള അവളെ ഇപ്പോഴും കാണണമെന്ന് രാഹുലിന് തോന്നി മനപ്പൂര്‍വം സന്ദര്‍ബങ്ങലുണ്ടാക്കി അവളോട്‌ സംസാരിച്ചു.  കഴിഞ്ഞ ആറുമാസമായി എല്ലാ ദിവസവും എല്ലാ പീരിയടും അവള്‍ ക്ലാസ്സില്‍ ശ്രദ്ധിക്കും... അവന്‍ അവളെ ശ്രദ്ധിക്കും....ഇതുവരെ ആരോടും തോന്നാത്ത ഒരു ഇഷ്ടം രാഹുലിന് അനിതയോട് തോന്നി .
'ടാര്‍ര്‍ര്‍ ര്‍ര്‍ര്‍ ' ബെല്ലടിച്ച സബ്ദം കേട്ട് എല്ലാവരും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു... ഇനി പതിനഞ്ചു മിനിറ്റു ഇന്റര്‍വെല്‍ ആണ്.  മാഷ് പോയി.  എല്ലാവരും ഒരു ആശ്വസഭാവത്തില്‍ പുറത്തേക്കിറങ്ങി. രാഹുല്‍  ശ്യാമിനെയും വിളിച്ചുകൊണ്ടു അനിതയുടെ പിന്നാലെ ഇറങ്ങി.  ക്ലാസ്സില്‍ ശ്യാമിന് മാത്രമാണ് രാഹുലിന്റെ  ഈ ഇഷ്ടം അറിയാവുന്നത്.  അവന്‍ രാഹുലിന്റെ  ഏറ്റവും അടുത്ത കൂട്ടുകാരനാണ്. ഒരു ടിവി പ്രാന്തന്‍. ഏതു നേരവും ടിവി കാണലാണ് ജോലി. സ്കൂളിന്റെ വരാന്തയില്‍ അവളും കൂട്ടുകാരിയും നിന്ന് സംസാരിക്കുന്നുണ്ട്. കുറച്ചു മാറി   ഞാനും ശ്യാമും നിന്നു.  കുറച്ചു നാളായി രാഹുലിന്റെ  ഇഷ്ടം അവളോട്‌ പറയാന്‍ ഒരവസരം നോക്കി നടക്കുകയായിരുന്നു അവര്‍.  പെട്ടെന്ന് അവളുടെ കൂട്ടുകാരി എങ്ങോട്ടോ പോയി.
 ഇതാണ് പറ്റിയ അവസരം എന്ന് രാഹുലിന് തോന്നി..
"എടാ ഞാന്‍ ഇപ്പൊ പറഞ്ഞാലോ" രാഹുല്‍ ചോദിച്ചു.
"ആ ...നീ ധൈര്യമായി പോയി പറ".ശ്യാം അവനെ പ്രോത്സാഹിപ്പിച്ചു.
"എന്നാല്‍ നീ ക്ലാസ്സില്‍ പോയി ഇരിക്ക് ഞാന്‍ പറഞ്ഞിട്ട് വരം".
"എടാ നിന്റെ കൈയില്‍ മിറായി ഉണ്ടോ".
"എന്തിനാ".
"ഏതു നല്ല കാര്യം ചെയ്യുന്നത് മുന്‍പും അല്‍പ്പം മധുരം കഴിക്കുന്നത്‌ നല്ലതാ".
"ഒന്ന് പോടാ"എന്ന് പറഞ്ഞുകൊണ്ട് രാഹുല്‍  അവളുടെ നേരെ നടന്നു.. ശ്യാം ക്ലാസ്സിലെക്കും.

"എടാ രാഹുലെ"ആരോ രാഹുലിനെ  പിന്നില്‍ നിന്ന് വിളിച്ചു . നശിപ്പിച്ചു എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് രാഹുല്‍ തിരിഞ്ഞു നോക്കി   . പത്തില്‍  പഠിക്കുന്ന വിഷ്ണു ആയിരുന്നു അത് .
 "എന്താ “എന്നൊരു അമര്‍ഷത്തോടെ ചോദിച്ചുകൊണ്ട് രാഹുല്‍ അടുത്തേക്ക് ചെന്നു.
"എടാ നീ എനിക്കൊരു സഹായം ചെയ്യോ". വിഷ്ണു ഒരു  പരുങ്ങലോടെയാണ് ചോദിച്ചത്.
"എന്താ" "ഈ കവര്‍ നീ നിന്റെ ക്ലാസ്സിലെ അനിതയ്ക്ക് കൊടുക്കോ,ആരും അറിയരുത്."
"എന്താ ഇത്"
"ഒരു മൊബൈല്‍ ഫോണ്‍.  ഇത് സൈലന്റ് മോഡില വെച്ചിരിക്കുന്നത്.  ഇത് ആരും കാണാതെ നോക്കാന്‍ പറയണം.  ഞാന്‍ രാത്രി പതിനൊന്നു മണി കഴിഞ്ഞാല്‍ വിളിക്കും എന്നും പറ"

അവന്റെ മുഖത്തേക്ക് ഒറ്റ അടി കൊടുക്കാനാണ് രാഹുലിന് തോന്നിയത്.... അവനെക്കളും  ഉയരവും തടിയും മസിലും ഉള്ള വിഷ്ണുവിനെ ഇടിച്ചാല്‍ പിന്നെ അവന് എന്ത് സംഭവിക്കും എന്ന് ആലോചിച്ചപ്പോള്‍ വേണ്ടെന്നുവെച്ചു.  പ്രേമതെക്കളും അമര്‍ഷത്തെക്കാളും വലുതാണ്‌ സ്വന്തം ശരീരം എന്നത് വലിയ ഒരു തിരിച്ചറിവായിരുന്നു രാഹുലിന്. അവന്‍ ഒന്നും പറയാതെ ആ കവറും വാങ്ങി അവളുടെ നേരെ നടന്നു. കവര്‍ അവളുടെ നേരെ നീട്ടി."ആ വിഷ്ണു തന്നതാ ,മൊബൈല്‍,ആരും കാണാതെ വെക്കാന്‍ പറഞ്ഞു.രാത്രി വിളിക്കും"ഇത്തിരി ദേഷ്യത്തില്‍ ആണ് രാഹുല്‍ അത് പറഞ്ഞത്.അവള്‍ ചെറിയ ചിരിയോടെ ആണ് അത് വാങ്ങിച്ചത്. രാഹുല്‍ തിരിഞ്ഞു നടന്നു."രാഹുല്‍"അവള്‍ വിളിച്ചു അവന്‍ തിരിഞ്ഞു നോക്കി."ഇത് ആരോടും പറയരുതേ,പ്ലീസ്".ഇത് അവന്‍ എങ്ങനെ ആരോടെങ്കിലും പറയും.അല്ലെങ്കില്‍ തന്നെ പറഞ്ഞിട്ടെന്തു കാര്യം.ഇല്ല എന്ന് അവളുടെ നേരെ തലയാട്ടി രാഹുല്‍ നേരെ ക്ലാസ്സിലേക്ക് നടന്നു,"എന്താടാ നീ ദേ പോയി ദാ വന്നു എന്ന് പറയണ പോലെ വന്നത്.അവളോടൊന്നും പറഞ്ഞ്ഞില്ലേ."ശ്യാം ചോദിച്ചു. രാഹുല്‍ അവനെ രൂക്ഷമായി ഒന്ന് നോക്കുക മാത്രം ചെയ്തിട്ട് സീറ്റില്‍ പോയി ഇരുന്നു.ബെല്ലടിച്ചു.എല്ലാരും ക്ലാസ്സില്‍ കയറി.ടീച്ചര്‍ വന്നു പഠിപ്പിക്കാന്‍ തുടങ്ങി.ഞാന്‍ അതൊന്നും രാഹുല്‍ ശ്രദ്ധിച്ചതേയില്ല.അവളെയും നോക്കിയില്ല.ഒരുപാടു ദിവസതിനിടയിലെ ആദ്യത്തെ സംഭവം.ഇളിഭ്യനായി വിഷണ്ണനായി എകാന്തനായി ഞാന്‍ നിന്നു എന്നാ പാട്ട് എവിടെ നിന്നോ കേള്‍ക്കുന്ന പോലെ അവന് തോന്നി.

ടര്‍ര്‍ര്‍ര്‍....ബെല്ലടിക്കുന്ന ശബ്ദം കേട്ടു.ഇത് വീട്ടിലേക്കു പോകാനുള്ള ബെല്ലാണ്.ബാഗും എടുത്തു രാഹുല്‍ പുറത്തേക്കു നടന്നു.ശ്യാം പിന്നാലെ ഓടി വന്നു."എടാ എന്താ പെട്ടെന്ന് പോണത്.അവള്‍ പോയിട്ടില്ല.സാദാരണ അവള്‍ പോയിട്ടല്ലേ നീ പോകു"അവനെ ഒന്ന് നോക്കി രാഹുല്‍ മുന്നോട്ടു നടന്നു.അവനും കൂടെ വന്നു."എന്താടാ ഉണ്ടായത്".ഒന്നും പറഞ്ഞില്ല.അവന്‍ വിണ്ടും ചോദിച്ചു.ഒറ്റ വീര്‍പ്പില്‍ രാഹുല്‍ എല്ലാം പറഞ്ഞു. " അവര് അടുത്തടുത്ത താമസം.അവന്‍ ഇടയ്ക്കിടയ്ക്ക് നമ്മുടെ ക്ലാസ്സിന്റെ അടുത്ത് ചുറ്റി കറങ്ങി നില്‍ക്കണത്  കണ്ടപ്പഴേ എനിക്ക് തോന്നിയതാ........അത് പോട്ടേട ഇവളാര് ഐശ്വര്യാ റായിയോ"അവന്‍ എന്തൊക്കെയോ പിറു പിറു ക്കുന്നുണ്ടായിരുന്നു രാഹുല്‍ അതൊന്നും ശ്രദ്ധിച്ചില്ല,’എന്നാലും ഞാന്‍ ഇത്രയും ഇഷ്ട്ടപെട്ടിട്ടും അവള്‍.ആരോടും തോന്നാത്ത ഒരു ഇഷ്ടമായിരുന്നു അവളോട്’ രാഹുല്‍ മനസ്സില്‍ പറഞ്ഞുകൊണ്ടേയിരുന്നു..’ഇനി എനിക്ക് ആരോടും ഇഷ്ട്ടം തോന്നില്ല.ആരെയും ഞാന്‍ ഇഷ്ടപെടെം ഇല്ല’. രാഹുല്‍ മനസ്സില്‍ ഉറപ്പിച്ചു.
രാഹുലിന്റെ വീടിന്റെ മുന്‍പില്‍ എത്തി.അടുത്ത വീട്ടിലേക്കു നോക്കികൊണ്ട് ശ്യാം ചോദിച്ചു "രഹുലെ നിന്റെ അടുത്ത വീടില്ലൊരു ഗോതമ്പിന്റെ നിറം.". ശ്യാം ആ വീട്ടിലേക്കു നോക്കി.വീടിന്റെ മുന്‍പില്‍ ഒരു വെളുത്ത് മെലിഞ്ഞ  ഒരു  പെണ്‍കുട്ടി  നില്‍ക്കുന്നു ."ആ  വീട്ടില്‍  പുതിയ  താമസക്കാര്‍  വന്നു  എന്ന് തോന്നുന്നു" . രാഹുല്‍ പറഞ്ഞു ."അപ്പൊ ശരിയെട നാളെ കാണാം ശുഭ നിദ്ര സുഖ നിദ്ര"ശ്യാം പോയി.

രാഹുല്‍ വീട്ടിലേക്കു കയറി.ചായ എടുത്തു കുടിച്ചോ എന്ന് പറഞ്ഞിട്ട് അവന്റെ   അമ്മ എന്തോ വാങ്ങിക്കാന്‍ കടയിലേക്ക് പോയി. കുറച്ചു മുന്പ് കുറെ വെള്ളം കുടിച്ചത് കൊണ്ട് രാഹുലിന് ദാഹവും വിശപ്പും ഒന്നും ഇല്ല എന്നാലും കുടിച്ചു. വേഷം മാറ്റാന്‍ മുറിയിലേക്ക് പോയി.
"ആന്റി ആന്റി"ഒരു കിളിമൊഴി പുറത്തു നിന്നും കേട്ടു. രാഹുല്‍ പുറത്തേക്കു പോയി നോക്കി.നേരത്തെ കണ്ട ആ ഗോതമ്പിന്റെ നിറം പുറത്തു നില്‍ക്കുന്നു
"ആന്റി ഇല്ലേ"
"അമ്മ കടയില്‍ പോയി"
"ഇത് ഇവുടുത്തെ പാത്രമാണ്,രാവിലെ മേടിച്ചതാ."
അവള്‍ പാത്രം രാഹുലിന്റെ നേരെ നീട്ടി.മനോഹരമായ വിരലുകള്‍. അവന്‍ പാത്രം വാങ്ങി.
"എന്താ പേര്".
"സുമ"
"ഞാന്‍ രാഹുല്‍,എവടെയാ പഠിക്കുന്നത്".
"എന്‍ എസ് എസ് സ്കൂളില്‍".
ആ സംസാരം അങ്ങനെ കുറച്ചു നേരം നീണ്ടു.അവളുടെ മനോഹരമായ കണ്ണുകളും നീണ്ട തലമുടിയും ഭംങ്ങിയുള്ള കണ്ണുകളും നല്ല ചിരിയും സംസാരത്തെ നീട്ടാന്‍ രാഹുലിനെ പ്രേരിപ്പിച്ചു എന്ന് പറയുന്നതാവും ശരി.
അതുകഴിഞ്ഞ് അവള്‍ വീട്ടിലേക്കു പോയി. രാഹുല്‍ മുറിയിലേക്കും.മുറിയുടെ ജനലിലൂടെ നോക്കിയാല്‍ അവള്‍ വീട്ടിലേക്കു കയറി പോകുന്നത് അവന്  കാണാം.ശ്യാമിന്റെ ഭാഷയില്‍ രാഹുലിന്റെ മനസ്സില്‍ ലഡ്ഡു പൊട്ടുന്നുണ്ടോ എന്നൊരു സംശയം. അവള്‍ വീട്ടിലേക്കു കയറി പോയി വാതില്‍ അടച്ചു. രാഹുലിന്റെ മനസ്സില്‍ അപ്പോള്‍ മറ്റൊരു വാതില്‍ തുറന്നു.അവളെ ഒന്നുകൂടി കാണാന്‍ അങ്ങനെ കുറെ നേരം അവന് ജനലിലൂടെ നോക്കി നിന്നു . ആരോടും തോന്നാത്ത ഒരു ഇഷ്ടം രാഹുലിന് അവളോട്‌ തോന്നുന്നുണ്ടായിരുന്നു.

ജീവിതത്തില്‍ ഇനി ഒരുപാടു തവണ അവര്തിക്കനിരുക്കന്ന ഒരു പതിപ്പിന്റെ അവസാനത്തെ ലക്കം അവന്‍ അപ്പോഴേക്കും മറന്നിരുന്നു.പുതിയ ലക്കം തുറക്കുകയും ചെയ്തു.ആരോടും തോന്നാത്ത ഈ ഇഷ്‌ടം രാഹുലിന് ഇനി എത്ര പേരോട് തോന്നുമോ ആവോ..............................................




Rakesh Chandran

No comments:

Post a Comment