ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. ഇന്നത്തെ സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വിപത്തുക്കളും ആ സമൂഹത്തോടുള്ള പരിഹാസവും...ഞാന്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കുന്നു. ഒരു സുഹ്രത്ത് തന്ന ആശയം...അതിനെ എത്രത്തോളം വികസിപ്പിക്കാന്‍ കഴിഞ്ഞു എന്നറിയില്ല....ആരെയെങ്കിലും ഇത് വേദനിപ്പിച്ചെങ്കില്‍..ഞാന്‍ മാപ്പ് പറയുന്നു....എല്ലാവര്‍ക്കും അറിയുന്ന പോലെ നമ്മുടെ ഈ സുന്ദരമായ ലോകം കൂടാതെ മറ്റു രണ്ടു ലോകം കൂടി ഉണ്ടെന്നാണ് വിശ്വാസം..."സ്വര്‍ഗം""നരകം"നരകം എന്ന ലോകത്ത് വെച്ചാണ് നമ്മുടെ പാപങ്ങളുടെ കണക്കെടുക്കുന്നതും ശിക്ഷവിധിക്കുനതും. ഈ ലോകത്ത് വെച്ചാണ് ഈ കഥ നടക്കുന്നത്.നമ്മള്‍ ചെയ്ത പാപങ്ങളുടെ കണക്കെടുത്ത് യമന്‍ എന്നൊരു രാജാവ് (കാലന്‍ എന്നും പറയാറുണ്ട്) മരണകയറുമായ് വരുമെന്നാണ് നമ്മള്‍ പഠിച്ചത്...കൂടെ ഒരു സഹായിയും ചിത്രഗുപ്തന്‍.ഈ കഥയിലെ കഥാപാത്രങ്ങള്‍ യമനും ചിത്രഗുപ്തനുമാണ് ...നരകലോകം.....അന്ധകാരത്തില്‍ മൂടികെട്ടിയ ഒരു ലോകം...എങ്ങും ഭീകരമായ ശബ്ദങ്ങള്‍...ഈ ലോകത്താണ് യമാരാജവിന്റെ കൊട്ടാരം....കൊട്ടാരം എന്ന് പറയുമ്പോള്‍ നമ്മുടെ നാട്ടിലെ കൊട്ടാരം പോലെ അല്ല...അറപ്പും വെറുപ്പും...ഭയവും തോന്നുന്ന ഒരു കൊട്ടാരം...ഇതിന്‍റെ കാവല്ക്കാരായ് രാജാവ് കുറെ ഭീകരരൂപികളെ നിയോഗിച്ചിട്ടുണ്ട്. യമന്റെ രാജവീഥി..അദ്ദേഹം പരവശനായി ഉലാത്തുകയാണ്. അപ്പോഴാണ് ചിത്രഗുപ്തന്‍ വന്നത് അയാള്‍ വന്നു വളരെ ഉച്ചത്തില്‍ സ്വാഗതം പറഞ്ഞു....അയാളുടെ കയ്യില്‍ ഒരു കെട്ടു കടലാസുകള്‍ അടങ്ങിയ സഞ്ചിയുണ്ട്. അതില്‍ നിന്ന് ഒരു കടലാസ് എടുത്തു കൊണ്ട് രാജാവിനോട് പറഞ്ഞു...."പ്രഭോ....ഇങ്ങനെ പോയാല്‍ ഈ നരകം അടച്ചു പൂട്ടേണ്ടി വരും...യമന്‍ വളരെ വിഷമത്തോടെ...നമുക്കറിയാം ചിത്രഗുപ്താ....പരിഹാസത്തോടെ ചിത്രഗുപ്തന്‍ : എന്നിട്ടെന്താണ് അങ്ങ് പരിഹാരം ഒന്നും കാണാത്തത്....യമന്‍ വര്‍ദ്ധിച്ച ദേഷ്യത്തോടെ " ഞാന്‍ എന്ത് ചെയ്യാനാണ് മടയാ..."ജനങളുടെ ആയുസ്സ് വളരെ കൂടികൊണ്ടിരിക്കുകയല്ലേ....ആരേലും പിടിച്ചു കൊണ്ടുവന്നാ അവനു എയിഡ്സ് ഉം മറ്റും....നാം ഇനി എന്താ ചെയ്യാ...നീ പറ...ചിത്രഗുപ്തന്‍ തല ചൊറിഞ്ഞു കൊണ്ട് ഞാന്‍ എല്ലാം അറിഞ്ഞു കഴിഞ്ഞ ആയ്ച്ച കൊണ്ടുവന്ന 1000 പേരില്‍ 500 പേര്‍ക്കും ഇതുതന്നെ അസുഖം ...ഇവര്‍ നരകത്തെയും വെറുതെ വിടില്ല എന്നാ എനിക്ക് തോന്നുന്നത് യമാരാജവ് ഞെട്ടല്ലോടെ " ഹൃദയം തകരുന്ന വാക്കുകള്‍ പറയാതെ ചിത്രഗുപ്താ "ചിത്രഗുപ്തന്‍ ആയുസ്സിന്റെ വര്‍ധനവ് കാണിക്കുന്ന എന്തോ രാജാവിന് നല്‍കി...അത് കണ്ടു രാജാവ് ഇരിപ്പിടത്തിലേക്ക് തളര്ന്നു വീണു , എന്നിട്ട് പതിയെ പറഞ്ഞു"ഒരു ദിവസം പത്തുനൂറു മനുഷ്യരെയെങ്കിലുംഇവിടെ എത്തിച്ചില്ലെങ്കില്‍ നമ്മെ കൊട്ടാരം വേലക്കാര്‍ പരിഹസിക്കും...ഏറ നേരത്തെ മൌനത്തിനു ശേഷം ചിത്രഗുപ്തന്‍ ...പ്രഭോ...നമുക്ക് ഭൂമിയിലേക്ക് നേരിട്ട് പോയാലോ?"കയ്യില്‍ കുടുങ്ങുന്നവരെ ഇങ്ങോട്ട് കൊണ്ടുവരാം ..യമന്‍ സന്തോഷത്തോടെ ഇരിപ്പിടത്തില്‍ നിന്നും ചാടി എഴുനേറ്റു.."സബാഷ് നമുക്ക് സന്തോഷമായ് ചിത്രഗുപ്താ വളരെ നല്ല പോം വഴി തന്നെ...ഈ യാത്ര കഴിഞ്ഞു വരട്ടെ നാം ചിത്രഗുപ്തന് ഒരു സമ്മാനം തരുന്നുണ്ട്.പെട്ടന്ന് തന്നെ നമ്മുടെ വാഹനമായ് പോത്തിനെ ഒരുക്കി നിര്‍ത്തൂ...അങ്ങനെ ഇരുവരും വയസ്സായ പോത്തിന്റെ പുറത്തു കയറി യാത്ര തിരിച്ചു.യാത്ര മദ്ധ്യേ..ഇരുവരും ഒന്ന് മയങ്ങി....ദുസ്സഹമായ ഗന്ധം മൂക്കിലേക്ക് വന്നപ്പോഴാണ് ഇരുവരും ഉണര്‍ന്നത്...യമന്‍ മൂക്കുപൊത്തി ചോദിച്ചു ചിത്രഗുപ്താ ഏതാ ഈ സ്ഥലം...ചിത്രഗുപ്തനും മൂക്കുപൊത്തി കൊണ്ട് " പ്രഭോ ഇതാണ് കൊച്ചി...ഇവിടെ നിന്നാല്‍ നമ്മള്‍ തന്നെ നരകത്തിന് ഇരയാകും...അതുകൊണ്ട് സ്ഥലം വിടുന്നതാ ബുദ്ധി" കണ്ണടച്ച് തുറക്കും മുമ്പേ പോത്ത് മറ്റൊരു നാട്ടിലെത്തി...അവിടെ വെച്ചാണ് ഒരു വാര്‍ത്ത യമന്റെ കണ്ണില്പെട്ടത്."ടിപ്പര്‍ ലോറിക്കു മരണവേഗം മരണം വര്‍ദ്ധിക്കുന്നു" യമന് സന്തോഷം അടക്കാനായില്ല..അദ്ദേഹം പറഞ്ഞു.."ചിത്രഗുപ്താ തേടിയ വള്ളി കാലില്‍ ചുറ്റി"..നമുക്ക് ടിപ്പര്‍ ലോറിയുടെ രൂപം സ്വീകരിചാലോ..ചിത്രഗുപ്തന്‍ അത് ശെരിവെച്ചു...നിമിഷങ്ങള്‍ക്കകം അവര്‍ ടിപ്പര്‍ ലോറികളായി മാറി..ഒരു പുഴയുടെ അടിത്തട്ട് മുഴുവന്‍ ശിരസ്സിലേറ്റി...അവര്‍ ശരവേഗത്തില്‍ ഓടാന്‍ തുടങ്ങി.... ഇരുവരും തുടക്കം മോശമാക്കിയില്ല...നരകത്തിലേക്ക് ഒരു ദിവസം ആവിശ്യമായ ആളുകളെ പറഞ്ഞയച്ച സന്തോഷത്തോടെ ഇരുവരും ആ ദിവസം അവസാനിപ്പിച്ചു...ഒരായ്ച്ച കഴിഞ്ഞു..ഇരുവരും കൂടി കുറെ പേരെ കൊന്നൊടുക്കി...സംഗതി ഗംഭീരം ഇരുവരും മനസ്സില്‍ ഓര്‍ത്തു..പതിവ് പോലെ ഇരുവരും മനുഷ്യ വേട്ടക്ക് ഇറങ്ങി...മണലും നിറച്ചു കുതിച്ചു പായനോരുങ്ങി...ഇരുവര്‍ക്കും എന്തോ ഒരു അസ്വസ്ഥത തോന്നി...സര്‍വ്വ ശക്തിയോടെ കുതിചെങ്കിലും പതുക്കെ നീങ്ങുന്നുള്ളൂ..ഇരുവരും വാഹനത്തിന്‍റെ അടിയിലേക്ക് കണ്ണോടിച്ചു...""സ്പീഡ് ഗവര്‍ണര്‍.."അപ്രതീക്ഷിതമായ വെല്ലുവിളിയില്‍ അവര്‍ നിരാശരായി...ആ രൂപം ഉപേക്ഷിച്ചു....മറ്റൊരു രൂപം തേടി അലഞ്ഞു....അധികം അലയെണ്ടിവന്നില്ല...ഇരുവരും ചാവേറുകളായി പാകിസ്ഥാനിലേക്ക് കുടിയേറി...ഇരുവരും കാറിലും ബസ്സിലും,,,കെട്ടിടങ്ങളിലും ബോംബ് വെച്ച് കുറെ പേരെ കാലപുരിയിലെതിച്ചു....ഒടുവില്‍...ജോലികിടയില്‍..ദേഹത്ത് എന്തോ ഭാരകൂടുതല്‍..ഉള്ളതായി അവര്‍ക്ക് തോന്നി...ടൈം പീസ് പോലെ എന്തോ ഒന്ന് ദേഹത്ത് ഘടിപ്പിച്ചിരിക്കുന്നു ഉടന്‍ അത് പൊട്ടിത്തെറിച്ചു...ഭാഗ്യത്തിന് ഇത് കണ്ടു നിന്ന യമാലോകാതെ വൈദ്യന്‍ ഇരുവരുടെയും പരിക്ക് ഭേദമാക്കി.സ്വന്തം ശരീരം കേടാക്കാതെ ലക്ഷ്യം നിറവേറ്റാനുള്ള....ഉപായം അവര്‍ ആലോചിച്ചു...അടുത്ത ദിവസം കേരളത്തിലെ ഒരു പ്രമുഖ നഗരത്തില്‍ കുറെ ഗര്‍ത്തങ്ങള്‍ രൂപപെട്ടു...സംശയം വേണ്ട ഇതവരു തന്നെ...പക്ഷെ ഇവരുടെ ആഗ്രഹം നടന്നില്ല...ഏതോ മാന്യനായ ഒരുത്തന്‍ അതില്‍ വാഴ നട്ടു....യമന് കോപം നിയന്ത്രിക്കാനായില്ല...കേരളത്തിലെ റോഡില്‍ മുഴുവന്‍ അത്തരം കുഴികള്‍ സ്രിഷ്ടിച്ചപ്പോഴാനു..അദ്ദേഹത്തിന് കലിയടങ്ങിയത്. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു..എന്ന ചൊല്ല് ഇവിടെ ഫലിച്ചു...മനുഷ്യവേട്ടക്കായ്..പോത്തിന്റെ മേലെ യാത്ര ചെയ്ത യമനും ഒരു കുഴിയില്‍ വീണു..വാഹനമായ പോത്തിന് പരിക്ക് പറ്റി. നിവിര്‍ത്തി ഇല്ലാതെ അവര്‍ നഗ്ന പാദരായ് നടന്നു...ഈ ലോകത്തിലെ ജീവിതം മടുത്തു തുടങ്ങി ഇരുവര്‍ക്കും...പഠിച്ച പണി പതിനെട്ടും പയറ്റി...ഒന്ന് രണ്ടു പേര്‍ ഇടയ്ക്കു കയ്യില്‍ പെടും...ഇതിനിടക്ക് യമാലോകത്തു നിന്ന് ഒരു എഴുത്ത് വന്നു...പാതാളം...........................................................യമാരാജനും..ചിത്രഗുപ്തനും അറിയാന്‍...ഓരോ ദിവസത്തെയും...ആളെ തികക്കാന്‍ ജോലിക്കാര്‍ നന്നായി ബുദ്ധിമുട്ടുനുണ്ട് ..കോട്ട തികക്കാനായ് ജോലിക്കാരെ തന്നെ കൊല്ലേണ്ട..അവസ്ഥയ....ഇന്നത്തെ കോട്ട തികക്കാന്‍ രണ്ടു പേരും ഇവിടെ എത്തുക...ആരാച്ചാര്‍....................പാതാളംകത്ത് വായിച്ചു ഇരുവരും ഞെട്ടി.അടുത്തുള്ള കടയിലുള്ള കോള ഇരുവരും വാങ്ങി അങ്ങ് കുടിച്ചു...പിന്നെ പറയേണ്ടല്ലോ...രണ്ടും ബോധം കെട്ടു വീണു.ബോധം തെളിഞ്ഞപ്പോള്‍ രണ്ടാള്‍ക്കും ഒരു ഡോക്ടര്‍ ഇന്‍ജക്ഷന്‍ നല്‍കി..പറഞ്ഞയച്ചു...അന്നത്തെ ദിവസത്തെ ഇരകളാവാനായി രണ്ടുപേരും അങ്ങോട്ട് പുറപെട്ടു.രണ്ടു പേരെയും വധിക്കനായ്..വൈദ്യന്‍ ആരോഗ്യ സ്ഥിതി വിലയിരുത്തി .പെട്ടന്ന് അയാള്‍ പേടിച്ചു നിലവിളിച്ചു അവിടെ നിന്നും ഓടി ..ഓടുന്നതിനിടയില്‍ അയാള്‍ എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു "പാതാളം നശിച്ചു പോയെ...രാജനും ചിത്രഗുപ്തനും എയിഡ്സ് പിടിച്ചേ...."യമലോകത്തെ ജനങ്ങള്‍ അത് കേട്ടു ഞെട്ടി..യമാരാജനും ചിത്രഗുപ്തനും മുഖത്തോട് മുഖം നോക്കി സ്തംഭിച്ചു നിന്നു...ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും പുഞ്ചിരിച്ചു....തങ്ങളെ മരണത്തില്‍ നിന്നും രക്ഷിച്ച ആ ഡോക്ടര്‍ ക്കും ഇന്ജെക്ഷനും അവര്‍ മനസ്സില്‍ നന്ദി പറഞ്ഞു...ഇരുവരും പൊട്ടി പൊട്ടി ചിരിച്ചു....അതിന്‍റെ പ്രതിധ്വനികള്‍ ഈ മാറാ വ്യാധിയുടെ ഭീകരതയെക്കുറിച്ച് ജനങള്‍ക്ക് മുന്നറിയിപ്പ് നല്കാനായ് അലയടിച്ചു കൊണ്ടിരിക്കുന്നു....
Shahad Marakkar C
Shahad Marakkar C
No comments:
Post a Comment