മഞ്ചേരിയിലെ പെരുത്ത പണക്കാരന്‍ മൂസാന്‍ ഹാജിയാര് . ആണ്‍ മക്കള് മൂന്നു ദുബായിയില്‍ . പൊന്നു മോള് ആയിഷാനെ ചീത്ത ശീലങ്ങളോന്നുമില്ലാത്ത നല്ല ഒരാളെ കൊണ്ട് കെട്ടിക്കണം . അതാണ് ഹാജ്യാര്ടെ ഒരേ മോഹം. അയിഷു മോള്‍ എന്ന് വെച്ചാല്‍ ഹാജ്യാര്‍ക്ക് ഭ്രാന്താ .. പഠിപ്പിലും ബുദ്ധീലും മോശം ആണേലും മൊഞ്ചത്തിപ്പെണ്ണ് .. രാത്രീല് ഓള് നിന്നാ വിളക്ക് വേണ്ടാന്ന് എല്ലാര്‍ക്കും നിശ്ചയം .. ഓള്ടെ നല്ല മനസ് , ചന്തം ...എല്ലാര്‍ക്കും പെരുത്ത് ഇഷ്ടാ നമ്മടെ ആയിഷാനെ ... ... അയല്‍വാസികളും ബന്ധുക്കളുമാണ് നജീബും , ബീരാനും . വല്യ പഠിപ്പ് ഒക്കെ പഠിച്ച് നാട്ടിലെ സ്കൂളില്‍ മാഷാണ് നജീബ്. ബീരാന്‍ പഠിക്കുമ്പോള്‍ തന്നെ തല്ലു കൊള്ളി . അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അയിഷാനു ലവ് ലെറ്റര്‍ കൊടുത്തേന് ഹാജിയാര് തന്നെ കെട്ടിയിട്ടു തല്ലി പഞ്ചറാക്കി. മലപ്പുറത്ത് ഇപ്പോള്‍ ആളെ പറ്റിക്കല്‍ വിസ പരിപാടി , പിന്നെ തരികിട ചുറ്റിക്കളി ഒക്കെ ആണേലും അയിഷാന്‍റെ മേലെ പത്തു കണ്ണ്. . നജീബ് മാഷിനെ നാട്ടാര്‍ക്കും വീട്ടുകാര്‍ക്കും പിന്നെ നമ്മടെ അയിഷൂനും പെരുത്ത് ഇഷ്ടം .. എല്ലാരും പറയും നജീബ് മാഷിനെ കണ്ടു പഠിക്കാന്‍ .. എല്ലാര്‍ക്കും എന്ത് സഹായമാ മാഷ് ചെയ്യുന്നേ ..ആര്‍ക്കു എന്ത് സഹായം വേണേലും മാഷ് ഓടി നടന്നു ചെയ്യും .. അതോണ്ട് തന്നെ അയിഷൂന്‍റെ ഇഷ്ടം അറിഞ്ഞപ്പോള്‍ ഹാജ്യാര്‍ക്കും , നാട്ടാര്‍ക്കും പെരുത്ത് സന്തോഷം . " അന്യോരു കൊണ്ട് കൊണ്ട് പോകാതെ ..മ്മടെ അയിഷാനെ മാഷ് കെട്ട്യാല്‍ നാടിന്‍റെ പുണ്യോം .." ന്ന് എല്ലാരും അടക്കം പറഞ്ഞു .. വെവരം അറിഞ്ഞപ്പോള്‍ ബീരാന്‍ എത്തി .. എല്ലാരുടേം മുമ്പില് ഒന്ന് ആളായി കാര്യങ്ങള് ഒക്കെ ഒന്നറിഞ്ഞു അയിഷൂനെ ഓര്‍ത്ത് ബെഷമിച്ചു പള്ളി മുറ്റത്ത് കെടന്നപ്പോ പടച്ചോന്‍റെ രൂപത്തിലാ ബന്ധു ചെക്കന്‍ ചുള്ളന്‍ ഷംനാസ് കേറി കൊത്തീത് .. " ഡാ ബീരാനെ .. മ്മക്ക് .. കാര്യം ഒക്കെ അറിയാം .. നിക്ക് അയിഷൂനെ വെണേല്‍ കിട്ടും ... മ്മള് പറഞ്ഞ പോലെ കേള്ക്ക്വോ ...കളി ഇമ്മിണി കൂടീട്ടാ .. നിക്ക് ഓളെ വേണേല്‍ കൂടെ നിക്ക് ..'' ചെക്കന്‍റെ പോക്കണംകേട് കേട്ടപ്പോ ബീരാന്‍ ഞെട്ടി .. . . . മ്മളെ കാളും ബല്യ ശെയ്ത്താന്‍ മാര്‍ ഇബടെം ഉണ്ട് .. ന്തായാലും സന്തോഷം .. ഓന്‍റെ പുദ്ധി ഒന്ന് പിടിക്കാം .. എന്തൂട്ട് പുദ്ധിയാ പിള്ളേര്‍ക്ക് ..രണ്ടും കല്പ്പിച്ചങ്ങട്ടു വീശാം എന്നുറപ്പിച്ചു ബീരാന്‍ നിസ്കാരം പോലും മറന്നിട്ട് ചെക്കനേം കൂട്ടി ടൌണിലേക്ക് വണ്ടി കേറി ... തിരികെ വന്നപ്പോള്‍ കൂട്ടര് കുറെ കൂട്ടിന് .. വല്ലപ്പോഴും ഒന്ന് സിഗരെട്ട് വലിക്കുന്ന നജീബ് മാഷ് നാടകത്തിന് എടുത്ത ഫോട്ടോ അങ്ങട്ട് ഫ്ലെക്സ് ആക്കി മേഞ്ഞു ... ഇങ്ങനെ ഒള്ലോരോക്കെ കുട്യോളെ നശിപ്പിക്കൂന്നും , ഇവരൊക്കെ പിന്നെ ഹറാമായ മദ്യം മോന്തിക്കൂന്നുമൊക്കെ പറഞ്ഞു ബോര്‍ഡ് നാട് മൊത്തം നിരത്തി . മേമ്പൊടിയായി സ്കൂളിന് മുമ്പിലെ ഒറ്റക്കാലന്‍ മൊയ്തീനിക്കാടെ പെട്ടി കടയും തല്ലി പൊളിച്ചു നാടിന്‍റെ പുണ്യാളനായി ബീരാന്‍ മേഞ്ഞപ്പോള്‍ .. ശരിക്കും .. എല്ലാരും ഞെട്ടി .. മ്മടെ മാഷ് കുട്ട്യോളെ കേടാക്കുകയോ ... സിഗരെട്ട് വലിക്കുന്ന മാഷിനെ സ്കൂളീന്ന് കളയണം .. കുട്ടികള് , പിന്നെ മാഷ്‌മൊക്കെ ആദ്യം ഇതൊക്കെ വലിച്ചു പിന്നെ കള്ളും കഞ്ചാവും മോന്തും എന്നൊക്കെ എല്ലാടെയും ബോര്‍ഡ് വീണ്ടും നിരന്നപ്പോ നിശ്ചയിച്ച നിക്കാഹ് മാറ്റി വെക്കാന്‍ എല്ലാരേം ഹാജ്യാര് വിളിച്ചു .. എല്ലാരുടേം മുമ്പില് മാഷും അയിഷൂം ലവ് അടിക്കുന്ന ഫോട്ടോ മോബൈലീന്നു ബീരാന്‍ കാട്ടീപ്പോ നാട്ടാരുടെ മുമ്പില്‍ പാവം ആയിഷ പിഴച്ചോളായി .. "ന്നാലും നമ്മള് കെട്ടാം " എന്ന് ബീരാന്‍ പറഞ്ഞപ്പോ എല്ലാരൂടെ ഓനെ പൊക്കി ഹാജ്യാരുടെ തലേല്‍ വെച്ച് സുല്ലാക്കി ... സങ്കടം കേറി വിഷമടിച്ച മാഷും , പെണ്ണും കാണുന്നത് ഒരേ ആശൂത്രീല്‍ .. കണ്ടപ്പോള്‍ പൊട്ടികരഞ്ഞു പെണ്ണ് ചോദിച്ചു .. " മ്മക്ക് ബുദ്ദി ഇല്ല .. .. പിന്നെ ..ങ്ങളെന്തിന്നാ ചാവാന്‍ നോക്കീത് .. "എനക്ക് നിന്നോട് സ്നേഹം കൂടീട്ടു" എന്ന് മാഷ് പറഞ്ഞപ്പോള്‍ .. " ന്‍റെ മാഷെ .. നിങ്ങള് ജീവിക്കാന്‍ ബുദ്ദി കാണിക്ക് .. ഓനെ പൂട്ടാന്‍ .. മ്മള് ഒരു ബുദ്ദി തരാം .. അത് .. ങ്ങളോടുള്ള .. സ്നേഹം .. ഇനി ചത്താല്‍ ഒന്നിച്ചു ചാവാം മാഷേ .. മ്മക്ക് .... " എന്ന് പറഞ്ഞ് കരഞ്ഞിട്ടു പുന്നാര ആയിഷ ചെവീല്‍ ബുദ്ദി പറഞ്ഞപ്പോള്‍ മാഷ് ഓള് പറഞ്ഞത് കേട്ട് പിന്നെ ഒരു പോക്ക് അങ്ങോട്ട് പോയി ഒപ്പം ചങ്ങാതികള്‍ അബൂനെയും , ഷാജീനേം കൂട്ടീട്ട് ......
ദിവസങ്ങള്‍ പോയി .. അയിഷാനെ ബീരാന്‍ നിക്കാഹ് ചെയ്യുന്നു എന്ന് നാട്ടില്‍ മൊത്തം പേരായി , കല്യാണ പെണ്ണ് ഹാജ്യാരുടെ മോള്‍ ആയിഷ , ദിവസം കുറിച്ച് നോട്ടീസ് ആയി ....... നാട്ടിലെ ചെക്കന്‍ മാരൊക്കെ മൂക്കത്ത് വിരല്‍ വെച്ചു .. ന്നിട്ട് എല്ലാരും കണ്ണാടി നോക്കി പറഞ്ഞ് " എന്തിനാ ഹലാക്കിലെ പെരിയ പഠിപ്പ് .... ജ്ജ് ബീരാനെ കണ്ടു പഠിക്ക് , അഞ്ചാം ക്ലാസില്‍ അഞ്ചു തവണ തോറ്റ ഓനല്ലേ ഇനീപ്പോ ഹാജ്യാര്ടെ സ്കൂളിന്റെ മൊതലാളി ... " .. ഇക്കമാര്‍ എല്ലാരും എത്തി , പുന്നാര പെങ്ങടെ നിക്കാഹ് കാണാന്‍ .. ആയിരം കോഴി , ഒപ്പം പോത്ത് , ആട് .. നാട്ടാര്‍ക്ക് മൊത്തം ബിരിയാണി സദ്യ .. ആഘോഷം അങ്ങനെപൊടി പൊടിച്ചപ്പോള്‍ തലേന്ന് രാത്രീല്‍ ഒറ്റക്കാലന്‍ മൊയ്തീനിക്ക, പിന്നെ നാട്ടാര്‍ ചേര്‍ന്ന് ഉള്‍പ്പടെ കുറെ ഫ്ലക്സ് ബോര്‍ഡ് അങ്ങോട്ട് വച്ചു . .. അതില്‍ പുണ്യാളന്‍ മണവാളന്‍ മഞ്ചേരി ഷോപ്പുകളീന്നു ബ്രാണ്ടി വാങ്ങി വെള്ളം ചേര്‍ക്കാതെ അടിക്കുന്നതും , പിന്നെ സിഗരെട്ട് വലിച്ചു ഒരു തടിച്ച സ്ത്രീയുടെ കൂടെ ഓട്ടോയില്‍ രാത്രീല്‍ പോന്നതുമെല്ലാം നിരന്നപ്പോള്‍ ബീരാന്‍റെ സ്വന്തം കൂട്ടുകാരാത്രേ ഓനെ ചാക്കില്‍ കെട്ടി ഉപയോഗിക്കാതെ കിടന്ന പൊട്ട കിണറ്റില്‍ കൊണ്ട് പോയി കളഞ്ഞത് .. നിക്കാഹിന് മാഷിനെ ഹാജ്യാരും , നാട്ടാരും കാലു പിടിച്ചു കൊണ്ട് വന്നു .. ആയിരം കോഴി , ഒപ്പം പോത്ത് , ആട് .. നാട്ടാരെല്ലാം വയര് നോക്കാതെ ബിരിയാണിയടിച്ചു ഫ്ലാറ്റ് .. ആഘോഷം അങ്ങനെപൊടി പൊടിച്ചപ്പോള്‍ .. പാട്ട് പാടാത്ത ആയിഷ പെണ്ണും മാപ്പിള പാട്ട് പാടീത്രേ ...അന്ന് തൊട്ടാണത്രേ കിട്ടേണ്ടത് കിട്ട്യാല്‍ ആയിഷേം പാടും .. ന്ന് മഞ്ചേരിക്കാര്‍ പുതു ചൊല്ല് ഉണ്ടാക്കീത് .
നിക്കാഹിന്‍റെ അന്ന് ആദ്യ രാത്രീല് ആയിഷ പുതിയാപ്ലയോട് ചോദിച്ചു ..." മ്മടെ സ്നേഹമോ .. അതോ ബുദ്ദിയോ.. ങ്ങക്ക് എന്താ കൂടുതല്‍ ഇഷ്ടായെ .. " .. "ഒന്നൂല്ല .. ന്‍റെ സ്നേഹം .. അതില്ലാണ്ടാക്കാന്‍ സാത്താന്‍ വന്നാല്‍ .., ... ന്‍റെ തലേലും പടച്ചോന്‍.. ബുദ്ദി തരൂംന്ന് നമ്മക്ക് മനസിലായീ...
..................................... സ്നേഹാശംസകളോടെ : ബിജു , പാലക്കാട്
No comments:
Post a Comment