Tuesday, July 31, 2012

സുവര്ണ്ണ പക്ഷി ......

വര്ണ്ണ ചിറകുകള്‍ വിടര്ത്തി ആകാശത്തിന്റെ നീലിമയിലേക്ക്‌
സ്വാതന്ത്ര്യത്തിന്റെ ചിറകടി ഒച്ചയുമായി പറന്നുയരുന്ന തന്റെകൂട്ടുകാരെഅഴികള്ക്കിടയിലൂടെ നിസ്സഹായയായി കൊതിയോടെ ഉറ്റുനോക്കി കരയുന്ന പാവംപക്ഷിയുടെ നിശബ്ദ തേങ്ങലുകള്‍ കലപിലാ ആരവങ്ങള്ക്കിടയില്‍ ആരും കേട്ടില്ല
മനോഹരമായ തന്റെ വര്‍ണ്ണ ചിറകുകള്‍ കണ്ടു മോഹിച്ച് കെണിവച്ചു തന്നെസ്വന്തമാക്കിയ യജമാനന്‍ കൂട്ടിലടക്കും മുന്നേ അരിഞ്ഞുകളഞ്ഞ തന്റെ ചിറകിന്റെ മനോഹാരിത നഷ്ടപ്പെട്ട് അത്
ദുര്ബ്ബലംമായിരിക്കുന്നു. മോഹങ്ങളുടെവര്‍ണ്ണങ്ങളുമായി മുള പൊട്ടിവരുന്നതൂവലുകള്‍ വീണ്ടും അരിയ പ്പെടാതിരിക്കാനായി പാവം പക്ഷി അത്പൊഴിച്ചുകൊണ്ടേയിരുന്നു.

തളര്ന്നു മയങ്ങിയ രാത്രികളില്‍ ഒന്നില്‍ ചന്ദനസുഗന്ധം തന്നെ മൂടുന്നതറിഞ്ഞു ഉണര്ന്നു നോക്കിയ അവള്‍ കണ്ടത് അഴികള്ക്കിണടയില്‍ അള്ളി പിടിച്ചു കിടന്നുകൊണ്ട് നനുത്ത തൂവലുകളാല്‍മുറിച്ചു മാറ്റപെട്ട തന്റെ ചിറകുകളില്‍ തലോടുന്ന ഒരു സുവര്‍ണ്ണ പക്ഷിയെയാണ്. ഉടലാകെ സ്വര്‍ണ്ണ വര്‍ണ്ണ മായിരുന്ന അതിന്റെ കണ്ണുകള്‍ വൈഡൂര്യം പോലെ തിളങ്ങുന്നുണ്ടായിരുന്നു.തന്റെ മുന്നിലൂടെ കടന്നു പോയ്കൊണ്ടിരുന്ന
പക്ഷികൂട്ടങ്ങളിലൊന്നും തന്നെ അത്തരം ഒരുപക്ഷിയെ അവള്‍
കണ്ടിരുന്നില്ല.അതിന്റെ തലോടല്ഏതറ്റ തന്റെ ചിറകുകളില്‍ ജീവന്റെ തുടിപ്പ്കണ്ട് അത്ഭുതത്തോടെ തന്നെഉറ്റുനോക്കുന്ന അവളോട്‌ സുവര്‍ണ്ണ പക്ഷി പതിയെ ചോദിച്ചു അഴികള്ക്കിടയില്‍ തനിച്ചിരിക്കുമ്പോള്‍ നിനക്ക് പേടിതോന്നാറില്ലേ?നീലവിഹായസില്‍ വെയിലിലും മഴയിലും പറന്നു നടക്കാന്‍ കൊതിക്കാറില്ലേ നീ പൊന്നുവിളയുന്ന പാടത്തും ,വര്ണ്ണനങ്ങള്‍ വിരിയുന്നതാഴ്വരകളിലും പാറിനടക്കുന്ന കനവുകള്‍ കാണാറില്ലേ?

പറന്നുയരാന്‍ചിറകുകള്‍ ഇല്ലാത്ത പക്ഷികള്ക്ക് അത്തരം സ്വപ്നങ്ങളും, മോഹങ്ങളുംകാണാറില്ലെന്ന് ഗദ്ഗദത്തോടെ പറഞ്ഞ അവളെ നോക്കി സുവര്‍ണ്ണപക്ഷി പറഞ്ഞു...നഷ്ടപെട്ട ചിറകുകളെ ഓര്ത്തു നീ സങ്കടപെടേണ്ട. നിനക്ക് ചിറകുകള്‍ വേണ്ട
.. നിന്റെ ഭാരം താങ്ങാന്‍ എന്റെ ചിറകുകള്ക്ക് ശക്തിയുണ്ട് പതിയെ അത് നിനക്ക് ഞാന്‍ പകര്ന്നു തരാം... അപ്പോള്‍ അരിയപ്പെട്ട നിന്റെ ചിറകുകള്‍ പുനര്ജനിക്കും . വര്ണ്ണ തൂവലുകള്‍ വീണ്ടും നിന്നെ പൊതിയും . സ്വപ്നംകണ്ട താഴ്വരകള്‍ ലക്ഷ്യമാക്കി നമുക്ക് പറന്നുയരാം.നിഴലായി ഞാന്‍
കൂടെയുള്ളപ്പോ നിന്റെ ചിറകുകളുടെ ശക്തി ഒരിക്കലും നഷ്ടപെടില്ലഎന്നുപറഞ്ഞു അവളുടെ അനുവാദത്തിനു കാത്തു നില്ക്കാതെ കൂടുതുറന്നു അവളെ വാരിയെടുത്തു കൊണ്ട് അപോഴെകും സുവര്‍ണ്ണ പക്ഷി പറന്നുയര്ന്നിരുന്നു.തന്റെ
സുവര്‍ണ്ണപക്ഷിയുടെ മാറില്‍ പറ്റി ചേര്ന്ന് തിരിച്ചുകിട്ടാന്‍ പോകുന്നവര്ണ്ണ തൂവലുകള്‍ മാത്രം സ്വപ്നം കണ്ട് അനന്ത നീലിമയുടെ ഉയരങ്ങളിലേക്കവര്‍ കുതിക്കവേ ചിറക് അരിയപെടുന്ന മറ്റൊരു പാവം പക്ഷിയുടെ ദീനരോദനം അങ്ങ് താഴെ കേള്ക്കുന്നുണ്ടായിരുന്നു..............

Razla Sahir
Salalah,Oman

No comments:

Post a Comment