മനുഷ്യര്‍
ഒരു സായാഹ്നത്തിലായിരുന്നു അത് .നഗരകോണിലെ ഒരു ഇലക്ട്രിക് ലൈന്‍മാന് ഷോക്കേറ്റു . താഴേക്ക് വീണപ്പോള്‍ അയാള്‍ നിന്നിരുന്ന ഏണി ചെരിഞ്ഞു ഒരു കാക്ക ചത്തു.
അങ്ങനെ ഏണി വീണു ചത്ത കാക്കയുടെ ദുരന്തമറിഞ്ഞു എവിടെ നിന്നറിയില്ല..ആ നഗര മൂലയില്‍ ഒരായിരം കാക്കകള്‍ ഒത്തുചേര്‍ന്നു. കരഞ്ഞും നിലവിളിച്ചും ശബ്ദമുണ്ടാക്കിയും അവര്‍ തങ്ങളുടെ സഹജീവിയുടെ ദുരന്തത്തില്‍ ആ മിണ്ടാപ്രാണികള്‍ ദുഖിച്ചു.
പക്ഷെ അപ്പോഴും നിലത്ത് പൊടി പുരണ്ട് ചേതനയറ്റ ഒരു ശരീരം കിടക്കുന്നുണ്ടായിരുന്നു..........
“സഹജീവികളുടെ കാരുണ്യമില്ലാതെ”
No comments:
Post a Comment