. . അനുമോളുടെ ചെറ്യമ്മ . .
" ന്താ .. ചെറ്യമ്മേ .. ങ്ങനെ ചിരിക്കണേ .. പരീച്ചയ്ക്ക് കഥയാ പഠിക്ക് ണ്ത് . . "കൊഞ്ചിക്കൊണ്ട് അനുമോള്‍ ഓടി വന്നപ്പോള്‍ ടെക്സ്റ്റ് ബുക്കിനുള്ളില്‍ സ്വപ്ന വര്‍ണ്ണങ്ങള്‍ കാണിച്ച് വിടര്‍ന്നിരുന്ന പ്രണയ പത്രം സുമിത്ര മടക്കി വെച്ചു. . " ന്‍റെ കുട്ട്യേ .. ചെറ്യമ്മക്ക് പരീക്ഷയാ . . ന്‍റെ സുമിക്കുട്ടി പഠിച്ചോട്ടെ .. നീ ഇങ്ങ് ട് വന്നോളൂട്ടോ " അമ്മേടെ ദേഷ്യം അറിയാം അനുമോള്‍ക്ക് . . . " ന്നാ ചെറ്യമ്മ പഠിച്ചോളൂ ട്ടോ . . ന്ത് രസാ തുമ്പികള് . . . ഓണാല്ലേ . . നിറയെ ഉണ്ട് ട്ടോ " . . അനുമോള്‍ മുറ്റത്തേക്ക് തുമ്പിയെ പിടിക്കാന്‍ ഓടി. . ഓണോക്കെ ന്ത് ആഘോഷായിരുന്നൂ . . അനുമോളും ചെറ്യമ്മേം അത്തപ്പൂവിടീലും തുമ്പി തുള്ളലുമൊക്കെയുമായി അങ്ങ്ട് ഓടി നടന്നപ്പോള്‍ ന്ക്ക് രണ്ടു കുട്ട്യോളാന്ന് . . സുമതി വീണ്ടും അങ്ങ്ട് മനസ്സില്‍ കൂട്ടി . . അച്ഛന്‍ നമ്പൂരി അമ്മേനേം കൂട്ടി പോയങ്ങ് ട് നേരത്തേ .. വേളി കഴിച്ച്വാള് പുതു മണം തീര്‍ന്നപ്പോള്‍ അങ്ങ്ട് സ്വന്തം നോക്കീം പോയി . . . ന്നാലും ജീവിച്ചേ ല്ലേ പറ്റൂ . . പുതുമന ഇല്ലത്തെ അന്തര്‍ജനം മുനിസിപ്പാലിറ്റീല്‍ തൂപ്പുപണിക്ക് പോവ്വെ . .ചിലരൊക്കെ ചിരിക്കും . . വിശന്നു കരഞ്ഞ കുട്യോള്‍ക്ക്ത്തിരി കഞ്ഞി കൊടുക്കാന്‍ നാഴി അരിക്ക് താഴെ വീട്ടില്‍ ചെന്നപ്പോള്‍ പഴയ പാട്ടക്കാരന്‍ കൊച്ചാപ്പീടെ മോന്‍ ബ്ലേഡ് ഗോവിന്ദന്‍ പലിശ ചോദിച്ചത് ഉടുട്തിരുന്ന സെറ്റ് മുണ്ട് . . "ഫൂ" എന്നങ്ങ്ട് അടച്ചാട്ടി തിരികെ വന്നപ്പോള്‍ കുട്ട്യോള്‍ രണ്ടാളും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നു . . . ന്താ കഥ . . ഇരുപതേക്കര്‍ പറമ്പ് , പിന്നെ അങ്ങ്ട് നോക്കിയാല്‍ തീരാത്ത പാടം . . . ല്ലാം ങ്ങ്ട് പാട്ടക്കാര്‍ക്ക് തീറായി . . നിയമം ന്ന്.. പത്താം ക്ലാസ് തോറ്റ ജാനു തള്ളേടെ മോള്‍ക്ക് സംവരണത്തില്‍ ക്ലര്‍ക്കായി കിട്ടി . . പത്തിലും പ്രീഡിഗ്രിക്കും ക്ലാസ് വാങ്ങിയ തനിക്ക് ലാസ്റ്റ് ഗ്രേഡ് . . ന്നാലും കുട്ട്യോളുടെ വിശപ്പ് മാറ്റാം . . ജോലീടെ അന്തസ് കുറഞ്ഞാലും ആരും അങ്ങ്ട് താലിക്ക് കണക്ക് പറയൂല്ലല്ലോ. . സുമിയെ പഠിപ്പിച്ച് ഡോക്ടര്‍ ആക്കണം . . പത്താം ക്ലാസില്‍ റാങ്ക് കിട്ടീപ്പോള്‍ ല്ലാരും പറഞ്ഞു . . പ്പോ രണ്ടാം കൊല്ലം പ്രീ ഡിഗ്രീ . . ന്നിട്ട് ജീവന്‍ പോയാലും വേണ്ടില്ല . . ന്‍റെ അനുമോളെ ഓള് നോക്കിക്കൊള്ളും . .
. . . . സുമതിയുടെ സ്വപ്നങ്ങളിലൂടെ ഗ്രാമത്തില്‍ വസന്തവും പിന്നെ വേനലും വന്നപ്പോള്‍ സുമിത്ര ഇഷ്ട ദേവനുമായി പ്രണയ മഴയില്‍ നനഞ്ഞു കയറുകയായിരുന്നു . . " ചെറ്യമ്മയ്ക്ക് ഡോക്കിട്ടര്‍ പരീച്ച എന്നാ . . " ചിറകു പോയ ശലഭമായി പുസ്തകത്തിനിടയിലെ വിഷാദ പത്രത്തിലെ വരികളില്‍ നോക്കി കരഞ്ഞു കൊണ്ടിരിക്കവേ ഒന്നാം ക്ലാസുകാരി അനുമോള്‍ കൊഞ്ചി കയറി വന്നു ... " ചെറ്യമ്മ കരയ്യ്വാണോ ...? ഡോക്കിട്ടര്‍ പരീച്ചയ്ക്ക് ന്തിനാ കരയ്യ്യ് ണെ . ." കത്ത് പുസ്തകത്തില്‍ തിരുകി അനുമോളുടെ നെറ്റിയില്‍ സുമി ഒരുമ്മ കൊടുത്തു . . " ന്‍റെ കുട്ട്യേ .. ചെറ്യമ്മക്ക് ഡോക്ടര്‍ പരീക്ഷയാ . . ന്‍റെ സുമിക്കുട്ടി പഠിച്ചോട്ടെ .. നീ ഇങ്ങ് ട് വന്നോളൂട്ടോ . . ന്തിനാ ഓളെ . . ങ്ങനെ ശല്യം ചെയ്യണേ ന്‍റെ കുട്ട്യേ " .. . . ന്‍റെ മോള് വിഷമിക്കണ്ടാ ട്ടോ . . കിട്ടില്ലേല്‍ അടുത്ത പ്രാവശ്യം നോക്കാം . . പറ്റുന്ന പോലെ അങ്ങ്ട് പഠിക്കുക . . " സുമതീടെ വാക്കുകള്‍ കേട്ടപ്പോള്‍ മേശയില്‍ മുഖമമര്‍ത്തി സുമി വീണ്ടും കരഞ്ഞു . . " ന്‍റെ ചെറ്യമ്മ കരേണ്ടാട്ടോ ". . അനുമോള്‍ ചെറ്യമ്മേനെ കെട്ടിപ്പിടിച്ചു . .
. . . . . പരീക്ഷാ പിറ്റേന്ന് രാവിലെ ഉദയ സൂര്യന്‍ മങ്ങിയിരുന്നു . . കൃഷ്ണാമ്പലത്തിലും അപശകുനം , കഴുകന്‍ കൊത്തിപ്പറിച്ച ഒരു പ്രാവ് നടയില്‍ തന്നെ രക്തമൊലിപ്പിച്ചു ചത്തു കിടക്കുന്നു . . ഉണരാന്‍ വൈകിയ സുമിയെ കുലുക്കി വിളിച്ച ചേച്ചി പൊട്ടിക്കരച്ചിലോടെ ബോധം കെട്ട് വീണു . . വെള്ള വസ്ത്രം പുതപ്പിച്ച് സുമിമോളെ തെക്കിനിയില്‍ കിടത്തിയപ്പോള്‍ . . കാലു പിടിച്ചു കുലുക്കി " ന്‍റെ മോളേ ന്തിനാ . . . ന്നേലും " എന്ന് പറഞ്ഞു നിലവിളിച്ച സുമതിയോട് തന്നെ അമര്‍ത്തിപ്പിടിച്ചിരുന്ന ഓമന ചേച്ചീടെ കൈ തട്ടി മാറ്റി അനുമോള്‍ ഓടി വന്നു പറഞ്ഞു . . " മ്മേല്ലേ ന്നെ ചീത്ത വിളിക്ക്വാ . . . . .ന്തിനാ ചെറ്യമ്മേ . . ങ്ങനെ ശല്യം ചെയ്യണേന്ന് . .ന്നിട്ടിപ്പോ . . . . ചെറ്യമ്മ ഉറങ്ങിക്കോ ട്ടോ ........ അനുക്കുട്ടി ശല്യം ചെയ്യ്ല്ലാട്ടോ "
No comments:
Post a Comment