കുഞ്ഞിന്‍റെ നിര്‍ത്താതെയുള്ള ഉള്ളു ചീന്തുന്ന കരച്ചിലിലേക്കാണ് അവള്‍ ഞെട്ടിയുണര്‍ന്നത്.എവിടെ നിന്നാണതെന്നു തിരിച്ചറിയാന്‍ പെട്ടന്നവള്‍ക്കായില്ല.തിരഞ്ഞപ് പോള്‍ കട്ടിലില്‍ അവനെ കാണുന്നുമില്ല.കുഞ്ഞിനെ തിരഞ്ഞ് ഒരു ഭ്രാന്തിയെപ്പോലെ ഇറങ്ങിയോടിയ അവളുടെ മനസ്സില്‍ അപ്പോള്‍ മറ്റൊന്നുമുണ്ടായിരുന്നില്ല.
കടന്നുപോകുന്ന പൂച്ചയോടും വഴിയോരത്തെ പുല്ലിനോടും പൂക്കളോടും വരെ അവളവനെ അന്വേഷിച്ചു.ഒടുവില്‍ വല്ലാതെ തളര്‍ന്നു പോയ അവള്‍ക്കരുകിലേക്ക് താടിക്കാരനായ ഒരാള്‍ നടന്നടുത്തു.
"എന്തുപറ്റി കുട്ടീ?"
"എന്‍റെ മോനെ കാണുന്നില്ല ഞാനവന്‍റെ കരച്ചില്‍ കേള്‍ക്കുന്നു. പക്ഷേ എനിക്കവനെ കണ്ടെത്താനാവുന്നില്ല."
" ഞാനും കൂടി വരാം നമുക്കൊന്നിച്ചവനെ അന്വേഷിക്കാം."
അയാള്‍ സമാധാനിപ്പിച്ചു.
അയാളോടൊപ്പം നടക്കുമ്പോള്‍ വല്ലാത്തൊരാശ്വാസം തന്നില്‍ വന്നു നിറയുന്നതായി അവള്‍ക്കനുഭവപ്പെട്ടു. നടക്കുന്തോറും കുഞ്ഞിന്‍റെ ശബ്ദവുമായുള്ള അകലം കുറഞ്ഞു വരുന്നത് അവള്‍ അറിഞ്ഞു.
പെട്ടെന്ന് കുറച്ചകലെയായി മുടിയഴിച്ചിട്ട ഒരവ്യക്ത സ്ത്രീ രൂപം അവള്‍ കണ്ടു. അതിന്‍റെ കൈയില്‍ പിടഞ്ഞു കരയുന്ന തന്‍റെ കുഞ്ഞിനെയും. അവനെ വാരിയെടുക്കാനായി മുമ്പോട്ടാഞ്ഞ അവള്‍ തനിക്കു മുമ്പേ അവനരികിലേക്കു പായുന്ന താടിക്കാരനെ കണ്ടു. ഒരു വല്ലാത്ത തളര്‍ച്ച തന്നെ ബാധിക്കുന്നതായും കാലുകള്‍ക്കു ബലം കുറയുന്നതായും അവള്‍ക്കു തോന്നി.മുമ്പോട്ടോടിയ അയാളുടെ കൈയിലെ കത്തിയുടെ തിളക്കം ആ തളര്‍ച്ചയിലും അവളുടെ കണ്ണില്‍പെട്ടു. ഒരുതരം ഭീതിദമായ അങ്കലാപ്പോടെ അവനരികിലേക്കു കുതിച്ച അവളുടെ മുഖത്തേക്ക് ചീറ്റിത്തെറിച്ച ഇളംചോര തുടക്കാന്‍ പോലുമാവാതെ മരവിച്ചുനിന്നു പോയി അവള്‍., നിര്‍ജീവമായ പിഞ്ചുശരീരം അയാള്‍ ആ മടിത്തട്ടിലേക്ക് വലിച്ചെറിഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ മുടിയഴിച്ചിട്ട ആ രൂപത്തിന്‍റെ മുഖം അവള്‍ വ്യക്തമായി കണ്ടു. നിലക്കണ്ണാടിയില്‍ കാണുന്ന തന്‍റെ അതേ മുഖം.
താഴെ വീഴാന്‍ തുടങ്ങുന്ന അവളെ താങ്ങാന്‍ ഓടിയെത്തിയതില്‍ ഒരാള്‍ അവളുടെ ഭര്‍ത്താവായിരുന്നു. അയാളോടൊപ്പം നിന്ന താടിക്കാരന്‍റെ കഴുത്തില്‍ ഒരു സര്‍പ്പം കണക്കെ ചുറ്റിക്കിടക്കുന്ന സ്റ്റെതസ്ക്കോപ്പ് താന്‍ ആദ്യം കണ്ടിരുന്നില്ലെല്ലോ എന്നവള്‍ ചിന്തിച്ചു.
"മോളേ ഇതു കഴിക്ക്"
അമ്മയുടെ ശബ്ദമാണവളെ ഉണര്‍ത്തിയത്.
നീട്ടിയ ഗുളികകളും വെള്ളവുമായി നില്ക്കുന്ന അമ്മയെ അവള്‍ മിഴിച്ചുനോക്കി. സത്യമേത്, സ്വപ്നമേത് എന്ന തിരിച്ചറിവിനു വേണ്ടി അവള്‍ വല്ലാതെ വിഷമിച്ചു. ഇത്രയും നേരം സ്വപ്നത്തിന്‍റെ വിഭ്രാമകമായ വലയത്തിലായിരുന്നു താനെന്ന് അവള്‍ ഏറെ നേരത്തിനു ശേഷം മനസ്സിലാക്കി. വളരെ ശാന്തയായിരുന്ന് ഗുളികകള്‍ കഴിക്കുന്ന അവളെ നോക്കി ദൂരെ മാറി നില്‍ക്കുകയായിരുന്നു ഭര്‍ത്താവ്. ഇന്ന് കഴിഞ്ഞ ദിവസങ്ങളിലേതു പോലെ രൗദ്രഭാവമില്ലല്ലോ അവള്‍ക്കെന്ന് അയാള്‍ ചിന്തിച്ചു. ഒരുപക്ഷേ കഴിഞ്ഞ ദിവസങ്ങളില്‍ താനടുത്തുണ്ടായിരുന്നതു കൊണ്ടാവാം അവള്‍ വല്ലാതെ അക്രമാസക്തയായത്. തന്‍റെ സാന്നിധ്യം ചിലപ്പോള്‍ അവളുടെ മനോനില ഏറെ തകരാറിലാക്കുകയേ ഉള്ളൂ എന്ന ഡോക്ടറുടെ നിര്‍ദ്ദേശമനുസരിക്കേണ്ടി വന്നു അയാള്‍ക്ക്. അതുകൊണ്ടാണ് അമ്മയെ വരുത്തിയത്. താന്‍ അകന്നു നിന്നാല്‍ പഴയ തന്‍റെ ഭാര്യയെ തിരിച്ചു കിട്ടുമെങ്കില്‍ എത്ര നാള്‍ അകന്നു നില്‍ക്കാനും അയാളൊരുക്കമായിരുന്നു.
എല്ലാം സംഭവിച്ചതിനു ശേഷവും ഉടനെ കുഞ്ഞു വേണ്ട എന്ന തന്‍റെ നിര്‍ബന്ധബുദ്ധിയും തുടര്‍ന്നുള്ള അവളുടെ തര്‍ക്കങ്ങളും നിറഞ്ഞ ദിനങ്ങള്‍ അയാളുടെ മനസ്സിലേക്കോടിയെത്തി. ഒടുവില്‍ മനസ്സില്ലാമനസ്സോടെ തന്‍റെ മേധാവിത്വത്തിനു വഴങ്ങിയ അവളുടെ കരഞ്ഞുകലങ്ങിയ മുഖം അയാളില്‍ ഒരു മുറിവു പോലെ വിങ്ങിനിറഞ്ഞു. ആ തീരുമാനം തിരുത്താനാവാത്ത ഒരു വലിയ തെറ്റായിരുന്നുവെന്ന് കടുത്ത ആത്മ നിന്ദയോടെ അയാള്‍ ഓര്‍ത്തു.
Sunitha Santosh

No comments:
Post a Comment