Tuesday, July 31, 2012

നില് ക്കാത്ത ഘടിഘാരം


ട്രെയിന്‍ പതുക്കെ പതുക്കെ നീങ്ങി തുടങ്ങി . ഫ്ലാറ്ഫോമില്‍ യാത്ര അയക്കാന്‍ വന്നവരുടെ കൈവീശല്‍ കാണാമായിരുന്നു. ആലുവ പുഴയം കടന്നു വണ്ടി വേഗതയോടെ ഓടിത്തുടങ്ങി . തീര്‍ത്ത യാത്രക്കാരുടെ മാത്രം സ്പെഷ്യല്‍ ട്രെയിന്‍ ആയതുകൊണ്ട് വലിയ ബഹളം ഒന്നും ഇല്ല. ഒറ്റക്കും കൂട്ടായും യാത്രചെയ്യുന്നവര്‍ .
സൈഡ് സീറ്റ്‌ കിട്ടിയതുകൊണ്ട് എന്‍റെ ഏകാന്തതയില്‍ ആരും ശല്യംമായി തോന്നിയില്ല . പെന്‍ഷന്‍ ആയി കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ് ഈ യാത്ര . വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു . എല്ലാ യാത്രയിലും പലരുമായി പരിചയപ്പെടാന്‍ പറ്റിയിരുന്നെങ്കിലും അത് യാത്രയുടെ അവസാനത്തോടെ നിന്നു പോകുമായിരുന്നു .
ചെറുതായി മഴ തുടങ്ങി . മഴത്തുള്ളികള്‍ നോക്കിയിരുന്ന ഞാന്‍ എപ്പോഴോ മയങ്ങി പോയി .
"ചായ, ചായ" കാന്റീന്‍ പയ്യെന്‍റെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് .
പുറത്തേയ്ക്ക് നോക്കിയപ്പോള്‍ ഷോര്‍ണൂര്‍ റെയില്‍വേ സ്റെഷനില്‍ വണ്ടി നിര്‍ത്തിയിരിക്കുക ആണെന്ന് മനസിലായി . അപ്പോഴ്തെയ്ക്കും മഴയെല്ലാം മാറിയിരുന്നു .
ഒരു ചായയും കുടിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ഒരു പയ്യന്‍ ലെഗേജുമായി കയറി വന്നത് , കൂടെ ഒരു പ്രായമായ സ്ത്രീയും ഉണ്ടായിരുന്നു . ആ പയ്യന്‍ ലെഗേജു വയ്ക്കുവാന്‍ സഹായിക്കുന്നുണ്ടായിരുന്നു . അവന്‍ യാത്ര പറഞ്ഞു പുറത്തേയ്ക്ക് പോയപ്പോള്‍ അവര്‍ എന്‍റെ എതിര്‍ സീറ്റില്‍ വന്നിരുന്നു .
ട്രെയിന്‍ നീങ്ങി തുടങ്ങി . ഞാന്‍ അവരുടെ മുഖത്തേയ്ക്കു നോക്കിയപ്പോള്‍ എവിടെയോ കണ്ടു മറന്ന മുഖംപോലെ തോന്നി എനിക്ക് . ഞാന്‍ ഓര്‍മ്മയില്‍ പരതാന്‍ തുടങ്ങി . അറിയാതെ എന്‍റെ മനസൊന്നു പിടച്ചു .
ഇത് ശാന്തിനി വാര്യര്‍ അല്ലെ , അവര്‍ എന്നെ ശ്രേധിക്കുന്നില്ലയിരുന്നു . നോക്കിയാലും എന്നെ തിരിച്ചറിയാന്‍ പ്രയാസമാണ് . താടി നീട്ടി വളര്‍ത്തി കഷായ വസ്ത്രം ധരിച്ച ഒരു സന്യാസി രൂപമായിരുന്നു ഞാന്‍ .
പത്തു നല്പ്പതു വര്ഷം മുന്നേ കണ്ട മുഖം ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല . ആ ഒറ്റക്കല്‍ മൂക്കുത്തി ഇപ്പോഴും ഉണ്ട് .
അന്ന് അവസാനമായി ശാന്തിനിയെ കാണുപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു കണ്ണീര്‍ തുള്ളികള്‍ പുറത്തേയ്ക്ക് പോകാതെ വിങ്ങിപ്പൊട്ടറായി നില്‍ക്കുന്ന ഒരു മുഖമായിരുന്നു .
"ശാന്തിനി " ഞാന്‍ വിളിച്ചു .
ഞെട്ടി അവര്‍ എന്‍റെ മുഖത്തേയ്ക്കു നോക്കി . കണ്ണുകള്‍ ചിമ്മാതെ കുറച്ചുനേരം എന്‍റെ മുഖത്തേയ്ക്കു നോക്കിയിരുന്നു . പതുക്കെ പതുക്കെ ചുണ്ടുകള്‍ മന്ത്രിച്ചു "ഗോപു "
അതെ ഗോപു തെന്നെ .
പറയാന്‍ വാക്കുകള്‍ കിട്ടാതെ ശാന്തിനി വിഷമിക്കുന്നത് കണ്ടു ഞാന്‍ .
എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റുന്നില്ല ഗോപു .
വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കണ്ടുമുട്ടല്‍ അല്ലെ ശാന്തിനി .
അതെ, ഗോപു ആകെ മാറിപ്പോയി, എവിടെ ആയിരുന്നു ഇതുവരെ. ഞാന്‍ കല്യാണത്തിന് ശേഷം നാട്ടില്‍ വരുന്പോള്‍ ഗോപുവിന്‍റെ വിശേഷം തിരക്കുമായിരുന്നു . പക്ഷെ ആര്‍ക്കും ഗോപുവിനെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയില്ലായിരുന്നു .
കോളേജ് പഠിത്തം കഴിഞ്ഞു ഞാന്‍ ഡെല്‍ഹിക്കുപോയി ഒരു അകന്ന ബെന്ധുവിന്‍റെ കൂടെ. എനിക്ക് സ്വന്തം എന്നുപറയാന്‍ നാട്ടില്‍ ആരും ഇല്ലയിരുന്നുവല്ലോ . അമ്മാവന്‍റെ തണലില്‍ ആയിരുന്നല്ലോ ഞാന്‍ . അമ്മാവന്‍റെ മോള്‍ നന്ദിനിക്ക് എന്നെ ഇഷ്ടമയിരുന്നു . പക്ഷെ എനിക്ക് അവള്‍ ഒരു സഹോദരിയെപോലെ ആയിരുന്നു എന്ന് ശാന്തിനിക്കും അറിയമയിരുന്നതല്ലെ.
എല്ലാം ഞാന്‍ ഓര്‍ക്കുന്നു ഗോപു .
പിന്നിട് അവിടെ നിന്നാല്‍ ശരി ആകില്ലന്നു തോന്നി എനിക്ക് . അങ്ങനെയാണ് ഞാന്‍ ഡല്‍ഹിക്ക് വണ്ടി കയറിയത് . അവിടെ ച്ചെന്നു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ റെയില്‍വയില്‍ ജോലി കിട്ടി . പിന്നെ നാടുമായി ഒരു അടുപ്പവും ഇല്ലായിരുന്നു .
എനിക്ക് എല്ലാം ഓര്‍മ്മയുണ്ട് ഗോപു. നമ്മുടെ ഇഷ്ടങ്ങള്‍ , അച്ഛന്‍റെ ആഗ്രഹത്തിന് വഴങ്ങി ആ ഇഷ്ടങ്ങള്‍ നമ്മള്‍ വേണ്ടാന്നും വച്ചതും ഒന്നും മറന്നിട്ടില്ല .
ഒരിക്കലും ശാന്തിനിയെ വേദനിപ്പിക്കരുതെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു . അതാണ് ഒരു നിഴലയിപോലും മുന്നില്‍ വരാതെ ഇരുന്നതും . ശാന്തിനിയുടെ വിശേഷങ്ങള്‍ പറയു .
രവിയേട്ടന് പട്ടാളത്തില്‍ ആയിരുന്നല്ലോ ജോലി . അതൊകൊണ്ട് ട്രാന്‍സ്ഫര്‍ ആകുമ്പോള്‍ പല സ്ഥലങ്ങളിലും മാറി മാറി താമസികേണ്ടി വന്നു .
കുട്ടികള്‍ ?
രണ്ടു ആണ്‍ക്കുട്ടികള്‍ അവര്‍ കുടുന്ബവുമായി വിദേശത്താണ് . ഇടയ്ക്ക് എന്നെ കാണാന്‍ വരും
അപ്പോള്‍ രവി ?
രവിയെട്ടെന്‍ പോയിട്ട് പത്തു വര്‍ഷത്തോളം ആയി . ഹാര്‍ട്ട് അറ്റാക്ക്‌ ആയിരുന്നു . ഗോപുവിന്‍റെ വിശേഷം പറഞ്ഞില്ല .
എനിക്ക് പ്രത്യേകിച്ചു വിശേഷങ്ങള്‍ ഒന്നും ഇല്ല ശാന്തിനി . ഞാന്‍ കല്യാണം കഴിച്ചില്ലയിരുന്നു , എന്തോ കഴിക്കണമെന്ന് തോന്നിയില്ല .
അപ്പോള്‍ എവിടെയാ താമസം ?
ആലുവയില്‍ കാലടിക്കടുത്തു ഒരു ആശ്രമം ഉണ്ട് . പെന്‍ഷനായി കഴിഞ്ഞപ്പോള്‍ ഈ ആശ്രമത്തിലേയ്ക്ക് പോന്നു . അവിടെത്തെ അന്തേവാസികളുടെ കൂടെ അവിടെത്തെ കാര്യങ്ങള്‍ എല്ലാം നോക്കി കഴിയുന്നു .ഫ്രീ പാസ്‌ ഉള്ളതുകൊണ്ട് എല്ലാ വര്‍ഷവും ഈ തീര്‍ഥ യാത്രയില്‍ പങ്കു ചേരുന്നു .
ഞാന്‍ ആദ്യമായിട്ടാണ് ഈ യാത്രയില്‍ വരുന്നത് . എന്തായാലും ഗോപുവിനെ കാണാന്‍ കഴിഞ്ഞല്ലോ.
സംസരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല ഞങള്‍ . രാത്രിയിലെ ആഹരവുംകൊണ്ട് കാന്റീന്‍ പയ്യന്‍ വന്നു .
സമയം എത്ര ആയി ഗോപു ?
ഈ വാച്ച് നടക്കുന്നില്ല ശാന്തിനി . ഓര്‍ക്കുന്നുവോ . പണ്ട് കോളേജില്‍ വച്ചു ചെയര്‍മാന്‍ സ്ഥാനത് നിന്നു മത്സരിച്ചു ജയിച്ചപ്പോള്‍ ശാന്തിനി എനിക്ക് തന്ന സമ്മാനം ആയിരുന്നു ഇത് . കുറെ നാളായി ഇത് കേടയിട്ടു , പക്ഷെ ഉപേക്ഷിക്കാന്‍ തോന്നിയില്ല .
ശാന്തിനി നിശപ്തയായി ഗോപിവിനെ നോക്കി . ആ നോട്ടത്തില്‍ ക്ഷേമാപണം ഉള്ളതായി തോന്നി . കണ്ണുകള്‍ നിറയുന്നത് കാണാമായിരുന്നു എനിക്ക് .
അത് ശ്രദ്ധിക്കാതെ " വരൂ നമുക്ക് ആഹാരം കഴിക്കാം "എന്ന് പറഞ്ഞു ഞാന്‍ കൈ കഴുകന്‍ എഴുനേറ്റു .
ഒരാഴ്ചത്തെ തീര്‍ഥ യാത്രയില്‍ ദിവസങ്ങള്‍ പോയതറിഞ്ഞില്ല . ശാന്തിനി വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു . പണ്ടും അങ്ങനെ ആയിരുന്നു.
അവസാനം തിരിച്ചുള്ള യാത്രയില്‍ ട്രെയിന്‍ ഷോര്‍ണൂര്‍ എത്തി . ശാന്തിനിക്ക് ഇറങ്ങുവാന്‍ ഉള്ള സ്ഥലമായി . ബാഗു പുറത്തേയ്ക്ക് എടുക്കാന്‍ ഞാനും സഹായിച്ചു . യാത്ര അയക്കാന്‍ വന്നിരുന്ന പയ്യന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു .
മനസിലെ വിഷമങ്ങള്‍ പുറത്തു കാണിക്കാതെ ഇരിക്കാന്‍ ഞങ്ങള്‍ രണ്ടുപേരും ശ്രമിച്ചിരുന്നു .
യാത്ര പറയാന്‍ ശാന്തിനി ജനലിനു അടുത്ത് വന്നു .
"ഗോപു , കുട്ടികളുടെ അനുവാദം ചോദിച്ചിട്ട് ഞാനും നിങ്ങളുടെ ആശ്രമത്തിലേയ്ക്ക് വരുന്നുണ്ട് ."
അതിനെന്താ വന്നോളൂ .
ട്രെയിന്‍ പതുക്കെ നീങ്ങി തുടങ്ങി . ശാന്തിനി പതുക്കെ പതുക്കെ മാഞ്ഞു തുടങ്ങി . കയ്യിലെ വച്ചിലെയ്ക്ക് നോക്കിയപ്പോള്‍ ഗോപുവിന് വാച്ചിലെ സൂചികള്‍ അനെങ്ങുന്നതായി തോന്നി .

Indu Induic

നില് ക്കാത്ത ഘടിഘാരം


ട്രെയിന്‍ പതുക്കെ പതുക്കെ നീങ്ങി തുടങ്ങി . ഫ്ലാറ്ഫോമില്‍ യാത്ര അയക്കാന്‍ വന്നവരുടെ കൈവീശല്‍ കാണാമായിരുന്നു. ആലുവ പുഴയം കടന്നു വണ്ടി വേഗതയോടെ ഓടിത്തുടങ്ങി . തീര്‍ത്ത യാത്രക്കാരുടെ മാത്രം സ്പെഷ്യല്‍ ട്രെയിന്‍ ആയതുകൊണ്ട് വലിയ ബഹളം ഒന്നും ഇല്ല. ഒറ്റക്കും കൂട്ടായും യാത്രചെയ്യുന്നവര്‍ .
സൈഡ് സീറ്റ്‌ കിട്ടിയതുകൊണ്ട് എന്‍റെ ഏകാന്തതയില്‍ ആരും ശല്യംമായി തോന്നിയില്ല . പെന്‍ഷന്‍ ആയി കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ് ഈ യാത്ര . വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു . എല്ലാ യാത്രയിലും പലരുമായി പരിചയപ്പെടാന്‍ പറ്റിയിരുന്നെങ്കിലും അത് യാത്രയുടെ അവസാനത്തോടെ നിന്നു പോകുമായിരുന്നു .
ചെറുതായി മഴ തുടങ്ങി . മഴത്തുള്ളികള്‍ നോക്കിയിരുന്ന ഞാന്‍ എപ്പോഴോ മയങ്ങി പോയി .
"ചായ, ചായ" കാന്റീന്‍ പയ്യെന്‍റെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് .
പുറത്തേയ്ക്ക് നോക്കിയപ്പോള്‍ ഷോര്‍ണൂര്‍ റെയില്‍വേ സ്റെഷനില്‍ വണ്ടി നിര്‍ത്തിയിരിക്കുക ആണെന്ന് മനസിലായി . അപ്പോഴ്തെയ്ക്കും മഴയെല്ലാം മാറിയിരുന്നു .
ഒരു ചായയും കുടിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ഒരു പയ്യന്‍ ലെഗേജുമായി കയറി വന്നത് , കൂടെ ഒരു പ്രായമായ സ്ത്രീയും ഉണ്ടായിരുന്നു . ആ പയ്യന്‍ ലെഗേജു വയ്ക്കുവാന്‍ സഹായിക്കുന്നുണ്ടായിരുന്നു . അവന്‍ യാത്ര പറഞ്ഞു പുറത്തേയ്ക്ക് പോയപ്പോള്‍ അവര്‍ എന്‍റെ എതിര്‍ സീറ്റില്‍ വന്നിരുന്നു .
ട്രെയിന്‍ നീങ്ങി തുടങ്ങി . ഞാന്‍ അവരുടെ മുഖത്തേയ്ക്കു നോക്കിയപ്പോള്‍ എവിടെയോ കണ്ടു മറന്ന മുഖംപോലെ തോന്നി എനിക്ക് . ഞാന്‍ ഓര്‍മ്മയില്‍ പരതാന്‍ തുടങ്ങി . അറിയാതെ എന്‍റെ മനസൊന്നു പിടച്ചു .
ഇത് ശാന്തിനി വാര്യര്‍ അല്ലെ , അവര്‍ എന്നെ ശ്രേധിക്കുന്നില്ലയിരുന്നു . നോക്കിയാലും എന്നെ തിരിച്ചറിയാന്‍ പ്രയാസമാണ് . താടി നീട്ടി വളര്‍ത്തി കഷായ വസ്ത്രം ധരിച്ച ഒരു സന്യാസി രൂപമായിരുന്നു ഞാന്‍ .
പത്തു നല്പ്പതു വര്ഷം മുന്നേ കണ്ട മുഖം ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല . ആ ഒറ്റക്കല്‍ മൂക്കുത്തി ഇപ്പോഴും ഉണ്ട് .
അന്ന് അവസാനമായി ശാന്തിനിയെ കാണുപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു കണ്ണീര്‍ തുള്ളികള്‍ പുറത്തേയ്ക്ക് പോകാതെ വിങ്ങിപ്പൊട്ടറായി നില്‍ക്കുന്ന ഒരു മുഖമായിരുന്നു .
"ശാന്തിനി " ഞാന്‍ വിളിച്ചു .
ഞെട്ടി അവര്‍ എന്‍റെ മുഖത്തേയ്ക്കു നോക്കി . കണ്ണുകള്‍ ചിമ്മാതെ കുറച്ചുനേരം എന്‍റെ മുഖത്തേയ്ക്കു നോക്കിയിരുന്നു . പതുക്കെ പതുക്കെ ചുണ്ടുകള്‍ മന്ത്രിച്ചു "ഗോപു "
അതെ ഗോപു തെന്നെ .
പറയാന്‍ വാക്കുകള്‍ കിട്ടാതെ ശാന്തിനി വിഷമിക്കുന്നത് കണ്ടു ഞാന്‍ .
എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റുന്നില്ല ഗോപു .
വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കണ്ടുമുട്ടല്‍ അല്ലെ ശാന്തിനി .
അതെ, ഗോപു ആകെ മാറിപ്പോയി, എവിടെ ആയിരുന്നു ഇതുവരെ. ഞാന്‍ കല്യാണത്തിന് ശേഷം നാട്ടില്‍ വരുന്പോള്‍ ഗോപുവിന്‍റെ വിശേഷം തിരക്കുമായിരുന്നു . പക്ഷെ ആര്‍ക്കും ഗോപുവിനെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയില്ലായിരുന്നു .
കോളേജ് പഠിത്തം കഴിഞ്ഞു ഞാന്‍ ഡെല്‍ഹിക്കുപോയി ഒരു അകന്ന ബെന്ധുവിന്‍റെ കൂടെ. എനിക്ക് സ്വന്തം എന്നുപറയാന്‍ നാട്ടില്‍ ആരും ഇല്ലയിരുന്നുവല്ലോ . അമ്മാവന്‍റെ തണലില്‍ ആയിരുന്നല്ലോ ഞാന്‍ . അമ്മാവന്‍റെ മോള്‍ നന്ദിനിക്ക് എന്നെ ഇഷ്ടമയിരുന്നു . പക്ഷെ എനിക്ക് അവള്‍ ഒരു സഹോദരിയെപോലെ ആയിരുന്നു എന്ന് ശാന്തിനിക്കും അറിയമയിരുന്നതല്ലെ.
എല്ലാം ഞാന്‍ ഓര്‍ക്കുന്നു ഗോപു .
പിന്നിട് അവിടെ നിന്നാല്‍ ശരി ആകില്ലന്നു തോന്നി എനിക്ക് . അങ്ങനെയാണ് ഞാന്‍ ഡല്‍ഹിക്ക് വണ്ടി കയറിയത് . അവിടെ ച്ചെന്നു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ റെയില്‍വയില്‍ ജോലി കിട്ടി . പിന്നെ നാടുമായി ഒരു അടുപ്പവും ഇല്ലായിരുന്നു .
എനിക്ക് എല്ലാം ഓര്‍മ്മയുണ്ട് ഗോപു. നമ്മുടെ ഇഷ്ടങ്ങള്‍ , അച്ഛന്‍റെ ആഗ്രഹത്തിന് വഴങ്ങി ആ ഇഷ്ടങ്ങള്‍ നമ്മള്‍ വേണ്ടാന്നും വച്ചതും ഒന്നും മറന്നിട്ടില്ല .
ഒരിക്കലും ശാന്തിനിയെ വേദനിപ്പിക്കരുതെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു . അതാണ് ഒരു നിഴലയിപോലും മുന്നില്‍ വരാതെ ഇരുന്നതും . ശാന്തിനിയുടെ വിശേഷങ്ങള്‍ പറയു .
രവിയേട്ടന് പട്ടാളത്തില്‍ ആയിരുന്നല്ലോ ജോലി . അതൊകൊണ്ട് ട്രാന്‍സ്ഫര്‍ ആകുമ്പോള്‍ പല സ്ഥലങ്ങളിലും മാറി മാറി താമസികേണ്ടി വന്നു .
കുട്ടികള്‍ ?
രണ്ടു ആണ്‍ക്കുട്ടികള്‍ അവര്‍ കുടുന്ബവുമായി വിദേശത്താണ് . ഇടയ്ക്ക് എന്നെ കാണാന്‍ വരും
അപ്പോള്‍ രവി ?
രവിയെട്ടെന്‍ പോയിട്ട് പത്തു വര്‍ഷത്തോളം ആയി . ഹാര്‍ട്ട് അറ്റാക്ക്‌ ആയിരുന്നു . ഗോപുവിന്‍റെ വിശേഷം പറഞ്ഞില്ല .
എനിക്ക് പ്രത്യേകിച്ചു വിശേഷങ്ങള്‍ ഒന്നും ഇല്ല ശാന്തിനി . ഞാന്‍ കല്യാണം കഴിച്ചില്ലയിരുന്നു , എന്തോ കഴിക്കണമെന്ന് തോന്നിയില്ല .
അപ്പോള്‍ എവിടെയാ താമസം ?
ആലുവയില്‍ കാലടിക്കടുത്തു ഒരു ആശ്രമം ഉണ്ട് . പെന്‍ഷനായി കഴിഞ്ഞപ്പോള്‍ ഈ ആശ്രമത്തിലേയ്ക്ക് പോന്നു . അവിടെത്തെ അന്തേവാസികളുടെ കൂടെ അവിടെത്തെ കാര്യങ്ങള്‍ എല്ലാം നോക്കി കഴിയുന്നു .ഫ്രീ പാസ്‌ ഉള്ളതുകൊണ്ട് എല്ലാ വര്‍ഷവും ഈ തീര്‍ഥ യാത്രയില്‍ പങ്കു ചേരുന്നു .
ഞാന്‍ ആദ്യമായിട്ടാണ് ഈ യാത്രയില്‍ വരുന്നത് . എന്തായാലും ഗോപുവിനെ കാണാന്‍ കഴിഞ്ഞല്ലോ.
സംസരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല ഞങള്‍ . രാത്രിയിലെ ആഹരവുംകൊണ്ട് കാന്റീന്‍ പയ്യന്‍ വന്നു .
സമയം എത്ര ആയി ഗോപു ?
ഈ വാച്ച് നടക്കുന്നില്ല ശാന്തിനി . ഓര്‍ക്കുന്നുവോ . പണ്ട് കോളേജില്‍ വച്ചു ചെയര്‍മാന്‍ സ്ഥാനത് നിന്നു മത്സരിച്ചു ജയിച്ചപ്പോള്‍ ശാന്തിനി എനിക്ക് തന്ന സമ്മാനം ആയിരുന്നു ഇത് . കുറെ നാളായി ഇത് കേടയിട്ടു , പക്ഷെ ഉപേക്ഷിക്കാന്‍ തോന്നിയില്ല .
ശാന്തിനി നിശപ്തയായി ഗോപിവിനെ നോക്കി . ആ നോട്ടത്തില്‍ ക്ഷേമാപണം ഉള്ളതായി തോന്നി . കണ്ണുകള്‍ നിറയുന്നത് കാണാമായിരുന്നു എനിക്ക് .
അത് ശ്രദ്ധിക്കാതെ " വരൂ നമുക്ക് ആഹാരം കഴിക്കാം "എന്ന് പറഞ്ഞു ഞാന്‍ കൈ കഴുകന്‍ എഴുനേറ്റു .
ഒരാഴ്ചത്തെ തീര്‍ഥ യാത്രയില്‍ ദിവസങ്ങള്‍ പോയതറിഞ്ഞില്ല . ശാന്തിനി വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു . പണ്ടും അങ്ങനെ ആയിരുന്നു.
അവസാനം തിരിച്ചുള്ള യാത്രയില്‍ ട്രെയിന്‍ ഷോര്‍ണൂര്‍ എത്തി . ശാന്തിനിക്ക് ഇറങ്ങുവാന്‍ ഉള്ള സ്ഥലമായി . ബാഗു പുറത്തേയ്ക്ക് എടുക്കാന്‍ ഞാനും സഹായിച്ചു . യാത്ര അയക്കാന്‍ വന്നിരുന്ന പയ്യന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു .
മനസിലെ വിഷമങ്ങള്‍ പുറത്തു കാണിക്കാതെ ഇരിക്കാന്‍ ഞങ്ങള്‍ രണ്ടുപേരും ശ്രമിച്ചിരുന്നു .
യാത്ര പറയാന്‍ ശാന്തിനി ജനലിനു അടുത്ത് വന്നു .
"ഗോപു , കുട്ടികളുടെ അനുവാദം ചോദിച്ചിട്ട് ഞാനും നിങ്ങളുടെ ആശ്രമത്തിലേയ്ക്ക് വരുന്നുണ്ട് ."
അതിനെന്താ വന്നോളൂ .
ട്രെയിന്‍ പതുക്കെ നീങ്ങി തുടങ്ങി . ശാന്തിനി പതുക്കെ പതുക്കെ മാഞ്ഞു തുടങ്ങി . കയ്യിലെ വച്ചിലെയ്ക്ക് നോക്കിയപ്പോള്‍ ഗോപുവിന് വാച്ചിലെ സൂചികള്‍ അനെങ്ങുന്നതായി തോന്നി .

Indu Induic

മരുഭൂമി പകുത്തെടുത്ത നദി....


രചന :ഷാജഹാന്‍ നന്‍മണ്ടന്‍
-------------------------------------------  
നിലോഫര്‍ ഒരിക്കലും ജാവേദിനെ പ്രണയിച്ചില്ല. അയാളോട് പ്രണയം നടിച്ചു എന്നെയായിരുന്നു അവള്‍ പ്രണയിച്ചത്. അതും എന്നോടോരിക്കലും തുറന്നു പറയാതെ തന്നെ.
ജീവിതത്തിനു എപ്പോഴും രണ്ട് ഭാവങ്ങളായിരുന്നു.മുകള്‍ത്തട്ട് ശാന്തമായി ഒഴുകുമ്പോഴും അടിയൊഴുക്കിനാല്‍ അവയ്ക്ക് പലപ്പോഴും വ്യത്യസ്തമായ ഭാവങ്ങള്‍ പതിച്ചു കിട്ടാറുണ്ട്.
ഏറ്റവും പുതിയ നോട്ടുബുക്കില്‍ മലയാളഭാഷ വിജയകരമായി ഡൌണ്‍ലോഡു ചെയ്ത ദിവസമായിരുന്നു ആദ്യമായി അവളൊരു പ്രണയ കവിതയെഴുതിയത്.
മണല്‍ക്കാടുകള്‍ താണ്ടാന്‍ ആരംഭമെടുത്തപ്പോള്‍ കൂടെ നിലോഫറും ഉണ്ടായിരുന്നു എന്നാണു ഓര്‍മ്മ.നട്ടുച്ചകളില്‍ എന്റെ കാല്‍ച്ചുവട്ടില്‍ വിശ്രമിച്ചും, സായന്തനങ്ങളില്‍ മുന്നോട്ടാഞ്ഞ അവളുടെ നിഴലില്‍ ഇരുന്നു ഞാന്‍ ക്ഷീണമകറ്റിയും യാത്ര ഹൃദ്യമാക്കിയ ദിനങ്ങള്‍ക്ക്‌ അറുതി വന്നത് എന്നായിരുന്നു.
നിലാവില്ലാത്ത രാത്രി ശാന്തവും രാപ്പാടികളില്ലാതെ മൌനവ്രതത്തിലുമായിരുന്നു.തൂവെള്ള ടീഷര്‍ട്ടില്‍ എന്റെ രീതി ഞാനിഷ്ടപ്പെടുന്നു എന്ന് ആംഗലേയ ഭാഷയില്‍ കറുത്ത മഷി കൊണ്ടെഴുതിയ രാത്രിയായിരുന്നു നിലോഫരിന്റെ വാലറ്റില്‍ ഞാന്‍ ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയത്.
നിലോഫറിന്റെ രീതി ഏറെ ഇഷ്ടപ്പെട്ടത് ജാവേദായിരുന്നു.അവളോടൊരിക്കലും ആഭിമുഖ്യം കാണിക്കാന്‍ തയ്യാറല്ലെങ്കിലും ഞാനവളെ ഇഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍ വളരെ വൈകിപ്പോയിരുന്നു.
രണ്ട് മരുഭൂമികള്‍ പകുത്തെടുത്ത നദിക്കരയില്‍ ഞാനിന്നും സന്ദര്‍ശനം നടത്തുന്നതും അതേ ഇഷ്ടത്താല്‍ മാത്രമായിരുന്നു.
ഹോട്ടല്‍ മുറിയിലെ ഒളിപ്പിച്ചു വെച്ച കാമറയിലെ ദൃശ്യങ്ങള്‍ ജാവേദ് എന്നെ കാണിക്കും മുമ്പ് തന്നെ എനിക്ക് ലഭിച്ചിരുന്നു.
കാലം മറക്കാത്ത മുറിവുകളില്ല. എന്നാലും ചില മുറിവുകള്‍ മായാതെ മനസ്സിലങ്ങിനെ നീറി കിടക്കും. നിലോഫറിന്റെ തിരോധാനവും അത്തരമൊരു നീറ്റലായിരുന്നു.
വെറുമൊരു തമാശക്കായി മാത്രം ജാവേദ് പകര്‍ത്തിയ കിടപ്പറദൃശ്യങ്ങള്‍ അത്രയേറെ ബോള്‍ഡായ നിലോഫറിനെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന എന്റെ വിശ്വാസമായിരുന്നോ തെറ്റ്.?
ജാവേദും ഞാനുമെന്ന മരുഭൂമി പകുത്തെടുത്ത് ഒരു നദിയായി ഒഴുകിയൊഴുകി അവള്‍ ഒരു സാഗരത്തില്‍ ലയിച്ചിരിക്കാം.
പതിവിനു വിപരീതമായി ഇന്നെന്റെ സ്വപ്നങ്ങളില്‍ മരുഭൂമികളില്ലായിരുന്നു.പകരം സാഗരം ലക്ഷ്യമാക്കി അതിവേഗമൊഴുകുന്ന ഒരു നദി.. ഒരു നദി മാത്രം

മഞ്ഞുരുകും കാലം

ഉദയസൂര്യന്റെ ആദ്യകിരണങ്ങള്‍ അകലെയുള്ള മഞ്ഞുമലയില്‍ തട്ടി ശാന്തി ആശ്രമത്തിനു മുകളില്‍ വര്‍ണ്ണപ്രഭ ചൊരിഞ്ഞു. കുളി കഴിഞ്ഞ്‌ പതിവു മുടക്കാതിരിക്കാനെന്നപോലെ സ്വാമി സുകൃഷന്‍ ആശ്രമത്തിനു തൊട്ടടുത്തുള്ള കുന്നിന്‍ മുകളിലേക്ക്‌ നടക്കും. പിന്നെ അവിടെ നിന്ന്‌ തെക്കുഭാഗത്തെ മലമുകളിലേക്ക്‌ നോക്കിയങ്ങനെ നില്‍ക്കും. ചിലപ്പോള്‍ പെട്ടെന്ന്‌ തിരിഞ്ഞു നടക്കും, ചിലപ്പോള്‍ മണിക്കൂറുകള്‍ അങ്ങനെ നിര്‍ന്നിമേഷനായ്‌ നില്‍ക്കും. എന്തായാലും പിന്തിരിഞ്ഞു നടക്കുമ്പോള്‍ സ്വാമിജിയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരിക്കും.

സ്വാമി സുകൃഷന്‍ ശാന്തി ആശ്രമത്തിന്റെ എല്ലാമാണ്‌. ഏതാണ്ട്‌ അമ്പത്തഞ്ചു വയസ്സു പ്രായം വരുന്ന സ്വാമിജി മറ്റു സന്ന്യാസിമാരെപ്പോലെ ദീക്ഷ വളര്‍ത്തിയിരുന്നില്ല. മറിച്ച്‌ എന്നും വൃത്തിയായി ഷേവ്‌ ചെയ്ത്‌ വെള്ള മുണ്ടും, വെള്ള മേല്‍മുണ്ടും ധരിച്ച്‌ ആശ്രമത്തില്‍ മറ്റുള്ളവരോടൊപ്പം അദ്ധ്വാനിച്ച്‌, ഒഴിവുസമയങ്ങളില്‍ എഴുത്തും വായനയും പിന്നെ സന്ദേഹങ്ങളുമായ്‌ വരുന്നവരുമായ്‌ കൂടിക്കാഴ്ചയും സാന്ത്വനവും. ഇതൊക്കെയാണ്‌ ദിനചര്യകള്‍. സ്വാമിജിയെ അനുകരിക്കുന്ന ശിഷ്യന്‍മാരും മുഖം ഷേവ്‌ ചെയ്ത്‌ മിനുക്കിയിരുന്നു.. ഏതാണ്ട്‌ നാല്‍പ്പതോളം അന്തേവാസികള്‍ക്ക്‌ മാര്‍ഗ്ഗദര്‍ശിയായ സ്വാമിജി ആരുടേയും ഏതു പ്രശ്നങ്ങള്‍ക്കും സാന്ത്വനവും, സമാധാനവും പകരുന്നത്‌ അത്ഭുതാദരങ്ങളോടെ വീക്ഷിക്കാനേ കഴിയൂ.. എന്നീട്ടും ഈറനണിഞ്ഞ കണ്ണുകളോടെ മാത്രമേ എന്നും കാലത്ത്‌ സ്വാമിജിയെ കാണാറുള്ളു. ശിഷ്യന്‍മാര്‍ പലവട്ടം കൂടിയാലോചിച്ചു. എന്തായിരിക്കും സ്വാമിജിയെ അലട്ടുന്നത്‌? എങ്ങനെയാണ്‌ സ്വാമിജിയോട്‌ സങ്കടത്തിന്റെ കാരണം തിരക്കുക. അല്ലെങ്കില്‍ തന്നെ സങ്കടം കൊണ്ടാണ്‌ കണ്ണു നിറയുന്നതെന്ന്‌ എങ്ങനെയാണ്‌ തീര്‍ച്ചപ്പെടുത്തുക. ചിലപ്പോള്‍ സൂര്യന്റെ ആദ്യകിരണങ്ങളെ നഗ്ന നേത്രങ്ങളിലൂടെ ആവാഹിച്ച്‌ ഊര്‍ജ്ജം സംഭരിക്കുന്നതാണെങ്കിലോ. അതുമല്ലെങ്കില്‍ ആനന്ദാശ്രുവാണെങ്കിലോ. ഒടുവില്‍ കരച്ചിലും സുഖത്തിന്റെ ഭാഗമായിരിക്കുമെന്ന്‌ ശിഷ്യഗണങ്ങള്‍ തീരുമാനിച്ചു. അതുകൊണ്ടുതന്നെ ആരും അതിനെക്കുറിച്ച്‌ ചോദ്യങ്ങള്‍ ചോദിച്ചില്ല. പ്രഭാത പൂജയ്ക്കുള്ള ഒരുക്കങ്ങളുമായ്‌ ശിഷ്യന്‍മാര്‍ എന്നും കാത്തുനിന്നിരുന്നത്‌ കണ്ണുനീര്‍ തുടച്ച്‌ കലങ്ങിയ കണ്ണുകളുമായ്‌ വരുന്ന സ്വാമിജിയെ ആയിരുന്നു.

കുളിരുള്ള ഒരു പ്രഭാതത്തില്‍ രണ്ടുപേര്‍ സ്വാമിജിയെ കാണാന്‍ ആശ്രമത്തിലെത്തി. അവര്‍ വളരെ പരിഭ്രാന്തരായിരുന്നു. ഓരോ ശിഷ്യന്‍മാര്‍ക്കും അതാതു ദിവസങ്ങളില്‍ പ്രത്യേകം പ്രത്യേകം ഉത്തരവാദിത്വങ്ങളുണ്ടാകും. അതിഥികളെ സ്വീകരിക്കാനും അവര്‍ക്കുവേണ്ട സൌകര്യങ്ങള്‍ ഒരുക്കാനും അന്നത്തെ ഉത്തരവാദിത്വം കൃഷ്ണാനന്ദയ്ക്കായിരുന്നു. അദ്ദേഹം അവരെ നടുത്തളത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ വിരിച്ചിരുന്ന പുല്‍പ്പായയില്‍ അവരോട്‌ ഇരിക്കുവാന്‍ പറഞ്ഞു. ഇരിക്കുമ്പോഴും, നടക്കുമ്പോഴും അവര്‍ ചുറ്റുപാടും വീക്ഷിക്കുന്നുണ്ടായിരുന്നു. ആരെയോ ഭയക്കുന്നതുപോലെ. പ്രഭാതത്തിന്റെ കുളിര്‍മ്മയൊന്നും അവരെ ഏശിയിട്ടില്ല. അവര്‍ നന്നായ്‌ വിയര്‍ത്തിരുന്നു. സ്വാമി സുകൃഷന്റെ ആശ്രമത്തില്‍ അവര്‍ സുരക്ഷിതരാണെന്നൊക്കെ പറഞ്ഞീട്ടും അവരുടെ ഭയത്തിന്‌ ഒട്ടും കുറവുണ്ടായില്ല. മാത്രവുമല്ല സ്വാമിജിയെ എത്രയും പെട്ടെന്ന്‌ കാണാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

കൃഷ്ണാനന്ദ അവരുടെ പേരും ഊരും ചോദിച്ചെങ്കിലും അതൊന്നും ഇയാളിപ്പോള്‍ അറിയേണ്ട എന്ന മട്ടില്‍ അവര്‍ സ്വാമിജിയെ കാണാന്‍ വാശി പിടിക്കുകയാണുണ്ടായത്‌. നാളെ സ്വാമിയുടെ സ്ഥാനത്തു വരേണ്ട തന്നോട്‌ അങ്ങനെ പെരുമാറിയതില്‍ കൃഷ്ണാനന്ദയ്ക്കല്‍പം അതൃപ്തി തോന്നാതിരുന്നില്ല. എങ്കിലും പ്രശ്നത്തിന്റെ ഗൌരവമാവാം അവരുടെ അസഹിഷ്ണുതയ്ക്ക്‌ കാരണമെന്നൂഹിച്ച്‌ അവരോട്‌ നടുത്തളത്തില്‍ വിശ്രമിക്കാന്‍ പറഞ്ഞുകൊണ്ട്‌ കൃഷ്ണാനന്ദ കുന്നിന്‍ മുകളിലേക്കു പോയി പോയി. സ്വാമിജി അപ്പോഴും മലമുകളിലേക്ക്‌ നോക്കി ചിന്തയിലാണ്ട്‌ നില്‍ക്കുകയാണ്‌. എങ്ങനെയാണ്‌ സ്വാമിജിയുടെ ശ്രദ്ധ തിരിക്കുക. താന്‍ സ്വാമിജിയുടെ ചിന്തകള്‍ക്കൊരു ശല്ല്യമാവുമോ എന്നൊക്കെയുള്ള മനസ്സുമായ്‌ കൃഷ്ണാനന്ദ അല്‍പ്പനേരം അവിടെ നിന്നു.

എവിടേയും അറച്ചു നില്‍ക്കരുതെന്ന്‌ സ്വാമിജി തന്നെയാണ്‌ പഠിപ്പിച്ചിട്ടുള്ളത്‌. പറയുക തന്നെ. കാര്യം പറയുന്നതിനു മുമ്പേ, തന്റെ നേര്‍ക്ക്‌ നോക്കാതെ തന്നെ സ്വാമിജി പറഞ്ഞു, "ഇപ്പോള്‍ വന്നവരെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരിക".

തലയാട്ടി കൃഷ്ണാനന്ദ തിരിഞ്ഞു നടന്നു. പിന്നെയാണ്‌ ഓര്‍ത്തത്‌. അങ്ങോട്ടു തിരിഞ്ഞു നില്‍ക്കുന്ന സ്വാമിജി തന്റെ തലയാട്ടല്‍ കണ്ടിട്ടുണ്ടാവില്ല. "ശരി സ്വാമി"യെന്നോ, 'ജയ്‌ ഗുരുദേവ്‌' എന്നോ പറയേണ്ടതായിരുന്നു. ഓ, അല്ലെങ്കില്‍ത്തന്നെ സ്വാമിജി എല്ലാം കാണുന്നുണ്ടല്ലോ, ദാ, ഇപ്പോള്‍ അവര്‍ വന്ന വിവരം പറയുന്നതിനുമുമ്പേ അദ്ദേഹം അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. ദിവ്യദൃഷ്ടിയില്‍ എല്ലാം കാണാന്‍ കഴിയുന്നുണ്ടാവണം. അങ്ങനെയാണെങ്കില്‍ താനൊന്നും ഒരിക്കലും സ്വാമിജിയുടെ സ്ഥാനത്തെത്താന്‍ പോകുന്നില്ല. ഓ, അങ്ങനെ നിരാശപ്പെടേണ്ട കാര്യമുണ്ടോ, അവര്‍ വരുന്നത്‌ കുന്നിന്‍പുറത്ത്‌ നിന്ന സ്വാമി കണ്ടുകാണും. അത്രയേയുള്ളു. തിരിച്ചു നടക്കുന്നതിനിടയില്‍ സ്വയം സമാധാനിക്കാന്‍ കൃഷ്ണാനന്ദ. ഒരു ശ്രമം നടത്തി.

നടുത്തളത്തിലിരിക്കാന്‍ പറഞ്ഞീട്ടും, അവര്‍ ജനല്‍ കര്‍ട്ടനിടയില്‍ കൂടി പുറത്തേക്കു നോക്കി നില്‍ക്കുകയാണ്‌. ഇങ്ങനെയും പേടിത്തൊണ്ടന്‍മാരുണ്ടാവുമോ എന്ന്‌ കൃഷ്ണാനന്ദക്ക്‌ അത്ഭുതം തോന്നാതിരുന്നില്ല കൃഷ്ണാനന്ദയെ കണ്ടതും അവര്‍ അദ്ദേഹത്തിണ്റ്റെ അടുത്തുവന്നു. രണ്ടുപേരേയും കൂട്ടി അദ്ദേഹം വീണ്ടും കുന്നില്‍ മുകളിലേക്കു പോയി. സ്വാമിജി അപ്പോള്‍ കുന്നിന്റെ നെറുകയില്‍ നിന്ന്‌ പകുതിയോളം ഇറങ്ങി നല്ലവണ്ണം പുല്ലു വിരിഞ്ഞുകിടക്കുന്ന സ്ഥലത്ത്‌ സൂര്യനഭിമുഖമായ്‌ പത്മാസനത്തിലിരിക്കുകയായിരുന്നു.. വടക്കുഭാഗത്തു നിന്നും പ്രവേശിച്ച അവര്‍ സ്വാമിജിയുടെ ഇടതുഭാഗത്തായ്‌ നിന്നു. സ്വാമിജി കണ്ണുതുറന്ന്‌ അവരെ നോക്കി പുഞ്ചിരിച്ചു. അവര്‍ രണ്ടുപേരും സ്വാമിജിയെ തൊഴുതു. കൃഷ്ണാനന്ദയെ നോക്കി സ്വാമിജി പറഞ്ഞു, "നോക്കൂ ഇവര്‍ നമ്മുടെ അതിഥികളാണ്‌. താമസിക്കാനും ഭക്ഷണത്തിനുമുള്ള സൌകര്യങ്ങളൊരുക്കുക." കൃഷ്ണാനന്ദ തല കുമ്പിട്ട്‌ വണങ്ങി തിരിച്ചുപോയി.

സ്വാമി സുകൃഷന്‍ അതിഥികളോട്‌ തനിക്കു മുന്നിലായ്‌ വന്നിരിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ ചുറ്റുപാടും കണ്ണോടിച്ച്‌ ആരുമില്ലെന്നുറപ്പു വരുത്തി സ്വാമിജിയുടെ മുന്നില്‍ വന്നിരുന്നു. തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരെ കുറച്ചുനേരം സ്വാമിജി കണ്ണെടുക്കാതെ നോക്കിയിരുന്നു. ഏതാണ്ട്‌ 25നും 30നും ഇടയില്‍ പ്രായമുള്ളവര്‍. ഒരാള്‍ താടി വളര്‍ത്തിയിരിക്കുന്നു. മറ്റെയാള്‍ തന്നെപ്പോലെ ക്ളീന്‍ ഷേവ്‌ ചെയ്തിരിക്കുന്നു, ചന്ദനക്കുറി തൊട്ടിരിക്കുന്നു. ഒന്നും മിണ്ടാതെ തങ്ങളെത്തന്നെ നോക്കിയിരിക്കുന്ന സ്വാമിജിയോട്‌ താടിക്കാരന്‍ പറഞ്ഞു, "ഞാന്‍ റഫീക്ക്‌" ഉടനെ മറ്റെയാള്‍ അയാളുടെ പേരും പറഞ്ഞു, "ഞാന്‍ വിവേക്‌." റഫീക്ക്‌ തുടര്‍ന്നു, "ഞങ്ങള്‍ ഗാന്ധിനഗറില്‍ നിന്നാണ്‌ വരുന്നത്‌, ഞങ്ങളെ സ്വാമിജി രക്ഷിക്കണം, ഞങ്ങള്‍ക്കു വിശ്വസിച്ച്‌ പോകാന്‍ മറ്റൊരിടമില്ല, ഞങ്ങളെ കൈവിടരുത്‌" അതൊരുതരം ദയനീയമായ അപേക്ഷയായിരുന്നു.

സ്വാമിജി പത്മാസനത്തില്‍ നിന്നും പാദങ്ങളെ മോചിപ്പിച്ച്‌ സുഖാസനത്തിലിരുന്നു. വളരെ സുസ്മേരവദനനായ്‌ പറഞ്ഞു,

"ശിക്ഷിക്കുമെന്നുള്ള ഭയത്തില്‍ നിന്നാണ്‌ രക്ഷിക്കുവാനുള്ള കെഞ്ചലുണ്ടാവുന്നത്‌. ഇവിടെ ശിക്ഷിക്കാനാരുമില്ല. അതുകൊണ്ടുതന്നെ രക്ഷിക്കാനുള്ള കെഞ്ചലിനിവിടെ യാതൊരു പ്രസക്തിയുമില്ല".

സ്വാമിജിയുടെ ലാഘവത്തോടെയും പുഞ്ചിരിച്ചുമുള്ള സംസാരമാവാം റഫീക്കിനും വിവേകിനും ഭയം അല്‍പ്പം കുറഞ്ഞതുപോലെ അനുഭവപ്പെട്ടു. എങ്കിലും അവര്‍ പൂര്‍ണ്ണമായും ഭയമുക്തരല്ലെന്നു മനസ്സിലാക്കിയ സ്വാമിജി പറഞ്ഞു,

"സ്ഥല നാമങ്ങള്‍ എന്റെ ഓര്‍മ്മയില്‍ നില്‍ക്കാറില്ല. അല്ലെങ്കിലും സ്ഥലങ്ങള്‍ക്കെന്തു പ്രസക്തിയാണുള്ളത്‌. ഏതു നാട്ടുകാരനായാലും അവന്റെ പ്രശ്നങ്ങള്‍ക്കുള്ള പോംവഴിയാണാവശ്യം. പറയൂ എന്ത്‌ പ്രശ്നത്തില്‍ നിന്നാണ്‌ നിങ്ങള്‍ രക്ഷതേടുന്നത്‌?"

അവര്‍ ചുറ്റും കണ്ണോടിച്ച്‌ പിന്നെ പരസ്പരം ഒന്നു നോക്കി. അല്‍പ്പനേരത്തേക്ക്‌ ആരും ഒന്നും പറഞ്ഞില്ല. എങ്ങനെ തുടങ്ങണമെന്ന അവരുടെ ആശങ്ക മനസ്സിലാക്കി സ്വാമിജി പറഞ്ഞു,"നോക്കൂ, പ്രശ്നങ്ങളില്ലാത്ത ആരുമുണ്ടാവില്ല. അതിന്റെ വലിപ്പചെറുപ്പങ്ങള്‍ നമ്മുടെ സൃഷ്ടികളും, കാഴ്ച്ചപ്പാടുമാണ്‌. ഒരഭയം തേടിയാണ്‌ നിങ്ങളിവിടെ വന്നതെങ്കില്‍ കുറച്ചു ദിവസത്തേക്ക്‌ തങ്ങാനുള്ള സൌകര്യങ്ങളേര്‍പ്പെടുത്താന്‍ എനിക്ക്‌ ബുദ്ധിമുട്ടുണ്ടാവില്ല". പറഞ്ഞുതുടങ്ങാനുള്ള ഒരു വിഷമം മാറിയതുകൊണ്ടാവാം വിവേക്‌ പറഞ്ഞു, "താത്ക്കാലികമായ ഒരഭയം തേടിയല്ല ഞങ്ങള്‍ സ്വാമിജിയെ കാണാന്‍ വന്നത്‌". അതിന്റെ തുടര്‍ച്ചയെന്നോണം സംസാരിച്ചത്‌ റഫീക്ക്‌ ആയിരുന്നു, "മരിക്കാന്‍ ഞങ്ങള്‍ക്ക്‌ ഒട്ടും ഭയമില്ല സ്വാമിജി". സ്വാമി എഴുന്നേറ്റ്‌ നടക്കാന്‍ തുടങ്ങിയപ്പോള്‍ റഫീക്കും, വിവേകും സ്വാമിജിയുടെ ഇരുവശങ്ങളിലുമായ്‌ നടന്നു. അദ്ദേഹം കുന്നിന്‍നെറുകയിലേക്ക്‌ നടന്നുകൊണ്ട്‌ പറഞ്ഞു,

"നിങ്ങള്‍ രണ്ടുപേരും പറഞ്ഞത്‌ ഒന്നു തന്നെയാണ്‌. അഭയമല്ല കാര്യം - മരിക്കാനൊട്ടും ഭയമില്ല -അപ്പോള്‍ രണ്ടുപേരും ഒരുപോലെ ചിന്തിക്കുന്നു. അതുകൊണ്ടുതന്നെ തിരഞ്ഞെടുത്ത കര്‍മ്മമേലയും ഒന്നുതന്നെ ആയിരിക്കുമെന്ന്‌ ഞാന്‍ കരുതുന്നു"

റഫീക്കും വിവേകും ആ വാക്കുകള്‍ കേട്ട്‌ മുഖത്തോടു മുഖം നോക്കി. തങ്ങള്‍ക്ക്‌ തെറ്റുപറ്റിയിട്ടില്ലെന്ന ബോദ്ധ്യം അവരില്‍ കൂടുതല്‍ ഉണര്‍വ്വുണ്ടാക്കി. വിവേക്‌ പറഞ്ഞു,"രാഷ്ട്രീയത്തിനും, മതത്തിനുമൊക്കെ അതീതമായ്‌ ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മ സൃഷ്ടിക്കുകയും, കഷ്ടപ്പെടുന്നവരെ തങ്ങളാല്‍ കഴിയും വിധം സഹായിക്കുകയും ചെയ്തു. പരസ്പരം സ്നേഹിച്ചും സഹായിച്ചും കൊണ്ടുള്ള ഒത്തൊരുമ വിഭാവനം ചെയ്തുകൊണ്ടാണ്‌ ഞങ്ങള്‍ രണ്ടുപേരും മുന്‍കയ്യെടുത്ത്‌ ചെറുപ്പക്കാരെ സംഘടിപ്പിച്ചത്‌. " വിവേക്‌ ഒന്നു നിര്‍ത്തി റഫീക്കിനെ നോക്കി, അപ്പോള്‍ റഫീക്ക്‌ പറഞ്ഞു,"എല്ലാ കൊടിക്കീഴിലും പെട്ട ചെറുപ്പക്കാര്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ക്രമേണ അവര്‍ക്കു കൊടികളും, നിറങ്ങളുമില്ലാതായി. മനുഷ്യത്വമെന്ന ആശയം മാത്രമായി ഞങ്ങളുടെ പ്രത്യയശാസ്ത്രം. " വിവേക്‌ തുടര്‍ന്നു,"സ്വാര്‍ത്ഥ താല്‍പര്യത്തിനായുള്ള നേതാക്കന്‍മാരുടെ ബന്ദാഹ്വാനങ്ങളും, ഹര്‍ത്താലുകളും ഗാന്ധിനഗറില്‍ വിജയിക്കാതായി. പോലീസിനെ കല്ലെറിയാനും, പൊതുമുതല്‍ നശിപ്പിക്കാനും ചെറുപ്പക്കാരെ കിട്ടാതായി. നേതാക്കള്‍ പ്രകോപിതരായി. അവരുടെ അന്വേഷണത്തില്‍ അവര്‍ കണ്ടെത്തിയ പ്രശ്നത്തിണ്റ്റെ ഉറവിടം ഞങ്ങളായിരുന്നു. " അപ്പോള്‍ മൂന്നുപേരും കുന്നിന്‍ നെറുകയിലെത്തിയിരുന്നു.

സ്വാമിജി തെക്ക്‌ മലഞ്ചെരിവിലേക്ക്‌ നോക്കി അല്‍പ്പനേരം നിന്നു. അവര്‍ ഒന്നും തുടര്‍ന്നു പറയുന്നില്ലെന്നു കണ്ടപ്പോള്‍ തിരിഞ്ഞുനോക്കി. അദ്ദേഹത്തിന്റെ കണ്ണുകളിലെ അതിനുമുമ്പുണ്ടായിരുന്ന തിളക്കം മങ്ങിയതുപോലെ അവര്‍ക്കു തോന്നി. തുടര്‍ന്നു പറയണോ എന്ന്‌ ഒരു നിമിഷം അവര്‍ ചിന്തിച്ചു നിന്നു. അപ്പോള്‍ സ്വാമിജി ചിരിച്ചുകൊണ്ട്‌ ചോദിച്ചു, "ഇനിയല്ലേ ശരിക്കും കഥ ആരംഭിക്കുന്നത്‌? പിന്നെന്താണ്‌ നിര്‍ത്തിയത്‌?" ഉടനെ റഫീക്ക്‌ പറഞ്ഞു, "അതിന്റെ ആദ്യ പടിയായി മതത്തിന്റെ പേരില്‍ എന്നേയും, വിവേകിനേയും അകറ്റാനൊരു ശ്രമം നടത്തി". വിവേക്‌ തുടര്‍ന്നു, "അതു വിജയിക്കുന്നില്ലെന്നു കണ്ടപ്പോള്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തി ഞങ്ങളുടെ ചുറുചുറുക്കുള്ള ഒരു അംഗത്തെ വക വരുത്തി. അതിനു പകരം വീട്ടിയെന്നു വരുത്തുവാന്‍ അവര്‍ വേറൊരാളേയും കൊന്നു. മരിച്ചവരില്‍ ഒരാള്‍ ഹിന്ദുവും, മറ്റെയാള്‍ മുസല്‍മാനും ആയിരുന്നു. എല്ലാം വളരെ ആസൂത്രിതമായിരുന്നു. ആയുധങ്ങള്‍ പള്ളികളിലും, അമ്പലങ്ങളിലും ഒളിപ്പിച്ചു. വര്‍ഗ്ഗീതയുടെ തീനാളങ്ങള്‍ ആളികത്തിച്ച്‌ അവര്‍ ആനന്ദ നൃത്തം ചവിട്ടി. അപ്പോഴും ഞങ്ങളൊരുമിച്ചുനിന്ന്‌ ഇതെങ്ങനെ ഫലപ്രദമായ്‌ തടയാം എന്ന്‌ ആലോചിച്ചു. പക്ഷെ എല്ലാം ഞങ്ങളുടെ നിയന്ത്രണങ്ങളില്‍ നിന്നും വഴുതിപ്പോയിരുന്നു. കാരണം അവര്‍ ഞങ്ങളിലെ ഹിന്ദുക്കളേയും, മുസ്ളീങ്ങളേയും വേര്‍തിരിച്ച്‌ ശത്രുതക്ക്‌ ആക്കം കൂട്ടാവുന്ന രീതിയിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തി. ഒടുവില്‍ ഞങ്ങള്‍ രണ്ടുപേരും ഗാന്ധിനഗര്‍ ഗ്രാമത്തിലെ ഹിന്ദുവും മുസ്ളീമും മാത്രമായി മാറി. ഞങ്ങളുടെ പേരുകള്‍ പോലും അവര്‍ മറന്നുപോയി." അയാളുടെ തൊണ്ടയിടറി, കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.

റഫീക്ക്‌ പറഞ്ഞു, "ഞങ്ങളെ സംരക്ഷിച്ചവര്‍ പോലും സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. അവരുടെ അവസാന ലക്ഷ്യം ഞങ്ങള്‍ രണ്ടുപേരുമാണ്‌. ഇപ്പോള്‍ കൊലപാതകികളെ പോലീസ്‌ തിരയുന്നില്ല, കാരണം അവര്‍ അത്‌ സ്ഥിരീകരിക്കുന്നത്‌ ഇങ്ങനെയാണ്‌. “കൊല്ലപ്പെട്ടത്‌ ഹിന്ദുവാണെങ്കില്‍ കൊന്നത്‌ മുസ്ലീം, മറിച്ചാണെങ്കില്‍ ഹിന്ദു. മതങ്ങള്‍ക്കെതിരെ എന്തു കേസെടുക്കാന്‍. നാളത്തെ പത്രത്തില്‍ പരസ്പരം ഏറ്റുമുട്ടി മരിച്ച റഫീക്കും, വിവേകും എന്ന പത്രത്തിലെ തലക്കെട്ടു കാണാന്‍ കൊതിച്ചിരുന്ന നേതാക്കളെ നിരാശപ്പെടുത്തിയാണ്‌ ഞങ്ങളിവിടെ എത്തിയത്‌. "

വിവേക്‌ അപ്പോള്‍ പറഞ്ഞു, "വീണ്ടും പറയട്ടെ സ്വാമിജി, മരിക്കാന്‍ ഭയന്നീട്ടല്ല, പക്ഷെ അങ്ങനെ സംഭവിച്ചാല്‍ ഈ നാട്ടിലെ പാവങ്ങളെ ചവിട്ടി മെതിക്കാന്‍, അവരെ ചട്ടുകങ്ങളാക്കാന്‍ രാഷ്ട്രീയത്തിലെ കപടനായകന്‍മാര്‍ ഒരുമ്പെടുമെന്ന ഭയമാണ്‌ ഞങ്ങളെ ഇങ്ങോട്ടെത്തിച്ചത്‌". റഫീക്ക്‌ പറഞ്ഞു, "ഞങ്ങള്‍ സ്വാമിജിയുടെ പുസ്തകങ്ങള്‍ ഒരുപാടു വായിച്ചീട്ടുണ്ട്‌. അതിലെ മനുഷ്യത്വത്തോടുള്ള മഹത്വം ഞങ്ങള്‍ തൊട്ടറിയുന്നതുപോലെ അനുഭവവേദ്യമാണ്‌.' അവര്‍ പറഞ്ഞുനിര്‍ത്തി സ്വാമിജിയുടെ പ്രതികരണത്തിനായ്‌ കാത്തുനിന്നു.

മുഴുവന്‍ കഥയും സ്വാമിജി കണ്ണടച്ച്‌ നിന്നാണ്‌ കേട്ടത്‌. അദ്ദേഹം അതെല്ലാം ഒരു പക്ഷെ മനസ്സില്‍ കാണുകയായിരുന്നിരിക്കണം എന്നവര്‍ക്കു തോന്നി. സ്വാമിജി കണ്ണുതുറന്ന്‌ സുസ്മേരവദനനായി റഫീക്കിനോടും, വിവേകിനോടും ചോദിച്ചു. "നിങ്ങളെ ഞാന്‍ എങ്ങനെ സഹായിക്കണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌? നിങ്ങളുടെ കര്‍മ്മങ്ങള്‍ക്ക്‌ ഈശ്വരന്‍ നല്‍കാനിരിക്കുന്ന ഫലം നന്നായിരിക്കുമെന്നാണെന്റെ വിശ്വാസം." റഫീക്ക്‌ ഒന്നും മിണ്ടാതെ മഞ്ഞുമൂടിക്കിടക്കുന്ന മലയിലേക്കു നോക്കി നിന്നു. വിവേക്‌ പറഞ്ഞു, "സമാധാനകാലത്ത്‌ ഓര്‍ക്കാന്‍ പറ്റിയ ആപ്തവാക്യമാണ്‍ സ്വാമിജി ഇപ്പോള്‍ പറഞ്ഞത്‌. ഗ്രാമത്തെ ഒന്നാകെ മതഭ്രാന്തന്‍മാരും രാഷ്ട്രീയ രാക്ഷസന്‍മാരും കയ്യടക്കി കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ സാന്നിദ്ധ്യം കൊണ്ടുമാത്രമേ കൊടികളുടേയും ജാതി-മത വര്‍ണ്ണങ്ങളുടേയും കെട്ടുപാടുകളില്‍ നിന്ന്‌ നിഷ്ക്കളങ്കരായ പാവം ജനങ്ങളെ മോചിപ്പിക്കാനാവൂ.സ്വാമിജി മനുഷ്യത്വത്തിനുവേണ്ടി നിലകൊള്ളുന്ന മഹാനാണെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു.“

സ്വാമിജി പൊടുന്നനെ അല്‍പ്പം ശബ്ദത്തോടെ ചിരിച്ചു. ആ കണ്ണുകള്‍ തിളങ്ങി. റഫീക്കും, വിവേകും അല്‍പ്പം ഭയന്നു. ഇനി സ്വാമിജിയും അവരുടെ ആളായിരിക്കുമോ? അമ്പലത്തില്‍ വാളുകള്‍ സൂക്ഷിക്കാന്‍ ഉത്തരവിട്ടത്‌ ഈ സ്വാമിജി ആയിരിക്കുമോ? അവര്‍ എന്തു ചെയ്യണമെന്നറിയാതെ നിന്നു വിയര്‍ത്തു. സ്വാമിജി സ്വരം താഴ്ത്തി പറഞ്ഞു, "എല്ലാം നിയോഗങ്ങളാണ്‌ കുട്ടികളേ, നിങ്ങള്‍ വഴി വെട്ടിത്തെളിച്ച്‌ പിന്‍പേ വരുന്നവര്‍ക്ക്‌ മുന്നേറാന്‍ ആഹ്വാനം ചെയ്തു. ആ വഴിയുടെ അറ്റത്തു കാണുന്ന സ്നേഹത്തിന്റേയും, കാരുണ്യത്തിന്റേയും വെളിച്ചം നേരിട്ട്‌ കാണാന്‍ ഗ്രാമവാസികളെ നിങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി. പക്ഷെ ഇടയ്ക്കിടെ കല്ലും മണ്ണും ഇടിഞ്ഞ്‌ നിങ്ങള്‍ വെട്ടിയ വഴികള്‍ പലതും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇനി ആ പാത വെട്ടിത്തെളിക്കേണ്ടത്‌ നിങ്ങളുടെ പിന്‍തലമുറക്കാരാണ്‌" സ്വാമിജി സംസാരം നിര്‍ത്തി മലമുകളിലേക്ക്‌ നോക്കി നിന്നു.

റഫീക്ക്‌ മുഖം പൊത്തി നിലത്ത്‌ കുനിഞ്ഞിരുന്നു. വിവേക്‌ അവന്റെ തോളില്‍ കൈവെച്ച്‌ ആശ്വസിപ്പിച്ചു. പിന്നെ മെല്ലെ അവനെ എഴുന്നേല്‍പ്പിച്ചു. സ്വാമിജിയുടെ അടുത്തേക്ക്‌ കുറച്ചുകൂടി നീങ്ങിനിന്നുകൊണ്ട്‌ അവര്‍ ഒരേ സ്വരത്തില്‍ ചോദിച്ചു, "അപ്പോള്‍ ഞങ്ങള്‍ക്കു തിരിച്ചുപോകാന്‍....... "ചോദ്യം അവസാനിക്കും മുമ്പേ സ്വാമിജി മറുചോദ്യമുന്നയിച്ചു. "എങ്ങോട്ട്‌?" അവര്‍ ഒരേ സ്വരത്തില്‍: "ഞങ്ങളുടെ ഗാന്ധിനഗര്‍ ഗ്രാമത്തിലേക്ക്‌" ഒരു വിദേശിയുടെ മനോഭാവത്തോടെ സ്വാമിജി ചോദിച്ചു, "നിങ്ങള്‍ പറയുന്ന ഈ ഗ്രാമം എവിടെയാണ്‌?" അവര്‍ തെക്കുഭാഗത്തേക്ക്‌ കൈ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ പറഞ്ഞു, "ആ മലകള്‍ക്കപ്പുറം" സ്വാമിജി: "അതിന്‌ ഞാനവിടെ മലകളൊന്നും കാണുന്നില്ലല്ലോ കുട്ടികളേ?" അവര്‍: അത്‌ മഞ്ഞുമൂടി കിടക്കുന്നതിനാലാണ്‌ സ്വാമിജി. സ്വാമിജി: "ഓഹോ, അങ്ങനെയെങ്കില്‍ മഞ്ഞുരുകി മലകള്‍ ദൃശ്യമാവട്ടെ, അപ്പോള്‍ നിങ്ങള്‍ക്കു ചൂണ്ടിക്കാട്ടാനാവും, അതാ, അവിടെയാണ്‌ ഞങ്ങളുടെ ഗ്രാമം. അവിടേക്കാണ്‌ ഞങ്ങള്‍ക്കു പോകേണ്ടത്‌ എന്ന്‌. അപ്പോള്‍ പോകുന്നതാവും ഉചിതം. "

സ്വാമി സുകൃഷന്‍ കുന്നിറങ്ങാന്‍ തുടങ്ങി. റഫീക്കും, വിവേകും മഞ്ഞുമൂടിയ മലയിലേക്ക്‌ ഒന്നുകൂടി നോക്കി പിന്നെ സ്വാമിജിക്കൊപ്പം എത്താന്‍ ഓടിയിറങ്ങി. അവര്‍ക്കൊന്നും മനസ്സിലായില്ല. അവരുടെ ആശങ്കകള്‍ അവര്‍ മറച്ചുവെച്ചില്ല. അവര്‍ പറഞ്ഞു, "ഞങ്ങള്‍ക്കൊന്നും മനസ്സിലാവുന്നില്ലല്ലോ സ്വാമിജി? എന്താണ്‌ അങ്ങ്‌ അര്‍ത്ഥമാക്കുന്നത്‌?"സ്വാമിജി റഫീക്കിനേയും വിവേകിനേയും ഇടത്തും വലത്തും ചേര്‍ത്തുപിടിച്ചുകൊണ്ടു പറഞ്ഞു, "ആ മലകള്‍ക്കപ്പുറം ഗാന്ധിജിയുടെ പേരിട്ടു വിളിക്കുന്നതിനുമുമ്പ്‌ മറ്റേതോ അപ്രശസ്തമായ പേരില്‍ വിളിച്ചിരുന്ന എന്റെ ഒരു ഗ്രാമമുണ്ട്‌. നിങ്ങളുടെ പൂര്‍വ്വികനായ്‌ ഞാനിവിടെ വന്നപ്പോഴും എന്റെ ഗുരുജി എന്നോടു പറഞ്ഞത്‌ മഞ്ഞുരുകി മലകള്‍ ദൃശ്യമാകുമ്പോള്‍ സ്വന്തം ഗ്രാമത്തിലേക്കു തിരിച്ചുപോകാം എന്നാണ്‌. അതുകൊണ്ട്‌ നമുക്കു പ്രാര്‍ത്ഥിക്കാം, കാത്തിരിക്കാം".

പ്രഭാതഭക്ഷണം തയ്യാറായെന്നറിയിക്കാന്‍ കൃഷ്ണാനന്ദ കുന്നിന്‍മുകളിലേക്ക്‌ പുറപ്പെടാന്‍ തൂടങ്ങുമ്പോള്‍ സ്വാമിജിയും അതിഥികളും വരുന്നതു കണ്ട്‌ ഉടനെ തിരിച്ചു ചെന്ന്‌ ഭക്ഷണം ടേബിളില്‍ നിരത്തി ശിഷ്യന്‍മാരെല്ലാവരും കൂടി അതിഥികളേയും സ്വാമിജിയേയും ആനയിച്ചിരുത്തി. പ്രഭാതഭക്ഷണം കഴിക്കാനിരിക്കുന്ന സ്വാമിജിയുടേയും അതിഥികളുടേയും ഈറനണിഞ്ഞ കണ്ണുകള്‍ കണ്ട ശിഷ്യന്‍മാര്‍ അമ്പരന്നു നിന്നു. 





Murali Menon

ജനുവരിയിലെ ഡയറികുറിപ്പ്......

ഓര്‍മ്മകളെ സ്നേഹിക്കുന്ന , ഓര്‍മ്മകള്‍ മാത്രം സ്വൊന്തമായുള്ള ,അവന്റെ ഓര്‍മ്മകുറിപ്പുകളുടെ താളുകള്‍ മറിക്കുമ്പോള്‍ എന്റെ കൈകള്‍ അറിയാതെ വിറക്കുന്നുണ്ടായിരുന്നു. ,ഓരോ വരികളിലുംനഷ്ടത്തിന്റെ തീവ്രതയുടെ ആഴം അത്രക്കുണ്ടായിരുന്നു . എപ്പോഴും വിഷാദത്തിന്റെ നിഴലുകള്‍ നിറഞ്ഞ,ആ കണ്ണുകളില്‍ നോക്കി ഞാന്‍ ചോദിച്ചു "ആ മനസ്സ് ഞാനും ഒന്ന് വായിച്ചോട്ടെ " മൌനം വാചാലമായെങ്കിലും ,ഒരു ചെറു പുഞ്ചിരി തന്ന് ഈ പവിഴ ദ്വീപില്‍ പവിഴം തേടിയുള്ള യാത്രക്ക് പ്രവാസത്തിന്റെ വാതിലും തുറന്ന് അവന്‍ യാത്രക്കൊരുങ്ങി . ആ ഡയറി താളുകള്‍ എന്റെ ചുടു നിശ്യാസത്താല്‍ മറിഞ്ഞു കൊണ്ടിരുന്നു .
ഇന്ന് ജനുവരി 1
"തളിര്‍ത്തു നില്‍ക്കുന്ന ഇലകളും
ഭൂമിയോട് കിന്നാരം പറയുന്ന നക്ഷത്രങ്ങളും .
മനോഹരമായ പുഞ്ചിരിയുമായി പൂത്തുനില്‍ക്കുന്ന നിശാഗന്ധിയും
സാക്ഷി നില്‍ക്കുന്ന ഈ രാത്രിയില്‍......... ആ മാലാഖ വീണ്ടും ..പറന്നുവന്നു
വിറയ്ക്കുന്ന ചുണ്ടുകളാല്‍ മുത്തുകള്‍ കൊഴിച്ചു
സങ്കടപെടുത്തില്ല ഞാന്‍ .
നോവിക്കില്ല ഞാന്‍ .
സ്വൊയം മറന്നു പറക്കില്ല ഞാന്‍
വിടരുന്ന പുതുവര്‍ഷത്തെ സാക്ഷിയാക്കി പറയുന്നു ... "സ്നേഹത്തില്‍ വിരിഞ്ഞ ഈ പൂവ് സ്വീകരിച്ചാലും"
ഇന്ന് ജനുവരി 2
പ്രവാസത്തിന്റെ മുള്‍വേലികള്‍ എന്റെ ഹൃദയത്തെ നോവിക്കുന്നു ..സിരകളില്‍ പടരുന്ന തണുപ്പ് എന്റെ പുതപ്പിനോടുള്ള എന്റെ പ്രണയത്തെ തീവ്രമാക്കുന്നു ഇന്ന് ജനുവരി 3
പുഞ്ചിരി വെളിച്ചമാണ്
ഹൃദയത്തിനുള്ളിലെ
ഇരുട്ടില്‍ ഒരു നേരിയ വെളിച്ചം.
മൊഴികള്‍ സംഗീതമാണ്ഹൃദയത്തിനുള്ളിലെ
ആരവങ്ങള്‍ക്കു ആശ്വാസം.
ആത്മാര്‍ത്ഥതയില്ലാത്ത വാക്കുകള്‍ കൊണ്ട്
കെട്ടിപ്പടുത്ത പുഞ്ചിരി ചീട്ടു കൊട്ടാരങ്ങള്‍
പോലെ തകര്‍ന്നു വീഴും .
നന്മയുടെ ഇലകളില്‍ വിരിഞ്ഞ
പുഞ്ചിരിക്ക് ഭംഗി കൂടും
മൊഴികള്‍ സുഗന്ധം പടര്‍ത്തും
ഇന്ന് ജനുവരി 4
സ്നേഹം അമൃതാണ്
ആത്മാര്‍ത്ഥമായ വാക്കുകളാലും ,പ്രവൃത്തികളാലും കടഞ്ഞെടുത്ത അമൃത്.
മനസ്സെന്ന കുടത്തില്‍ അമൃതെന്ന സ്നേഹം നിറഞ്ഞു തുളുമ്പട്ടെ.
കപടമായ വാക്കുകള്‍ സ്നേഹത്തിന്റെ അമൃതില്‍ ഒരിക്കലും ചേര്‍ക്കാതിരിക്കുക .
കാലത്തിന്റെ കറുത്ത കൈകള്‍, മുഖംമൂടിയണിഞ്ഞ് നമ്മളെ നോക്കി പുഞ്ചിരിക്കുന്നുവെങ്കിലും
ആത്മാര്‍ത്ഥമായി തന്നെ നമുക്ക് സ്നേഹിക്കാം. സ്നേഹിക്കുമ്പോള്‍ പ്രതീക്ഷിക്കരുത്..
കാരണം നമ്മുടെ മനസ്സിന്റെ സംതൃപ്തിയാണ് നമ്മുടെ സ്നേഹം.
ഒരിക്കലും കാലം നമ്മളോട് ചോദിക്കാതിരിക്കട്ടെ ..........
നിന്‍റെ മനസ്സെന്ന നിറകുടത്തില്‍ അമൃതെന്ന സ്നേഹമല്ല ...വഞ്ചനയുടെ വിഷമായിരുന്നു എന്ന്"
ഇന്ന് ജനുവരി 5
ദൂരെക്ക് നീണ്ടു കിടക്കുന്ന ആകാശപന്തലിലേക്ക്
കണ്‍ചിമ വെട്ടാതെ ഞാന്‍ നോക്കിയിരുന്നു
രാത്രിയുടെ പേടിപ്പെടുത്തുന്ന നിശബ്ദത ഉണ്ടെങ്കിലും
എന്നും എന്നെ കാണാന്‍ വരുമായിരുന്ന ആ അമ്മനക്ഷത്രം
ഇന്നും. എന്നെ മാത്രം കാണാന്‍ വന്നു എനിക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ അമ്മ നക്ഷത്രം
എന്നോട് പറഞ്ഞു
"മോനെ .....നീ എന്തിനാ എന്നും എന്നെ നോക്കിയിരിക്കുന്നെ"
ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു
ഞാന്‍ സ്നേഹിച്ചു കൊതിതീരുമ്പോഴേക്കും എന്നെ വിട്ടു പോയതെന്തിനാ
എനിക്കുറങ്ങാന്‍ താരാട്ട് പാടി തരാം എന്ന് നുണ പറഞ്ഞത് എന്തിനാ
ആ കഥ മുഴുവനായ്‌ പറയാതെ ഞാന്‍ ഉണര്‍ന്നപ്പോഴേക്കും
ദൂരേക്ക് പോയില്ലേ"
എങ്കിലും എനിക്ക് പിണക്കമൊന്നും ഇല്ല
എനിക്ക് അമ്മനക്ഷത്രത്തോട് പിണങ്ങാന്‍ പറ്റില്ല"
എന്റെ കണ്ണുനീര്‍ ആ വാക്കുകള്‍ക്കൊപ്പം
ഇരുളിലേക്ക് ലയിച്ചു .....
ഒന്നും പറയാനാവാതെ അമ്മ നക്ഷത്രവും
കാര്‍മേഘങ്ങള്‍ക്കിടയിലേക്ക് മെല്ലെ നീങ്ങി
അങ്ങിനെ വീണ്ടും ഒരു രാത്രി കൂടി എന്നോട് വിടപറഞ്ഞു തുടങ്ങുന്നു.
ഇന്ന് ജനുവരി 6
പവിഴ ദ്വീപില്‍ പവിഴം തേടിയുള്ള യാത്രക്കിടയില്‍
എവിടെയോ വെച്ചാണ് ആ അമ്മയെ ഞാന്‍ കാണുന്നത്
വിധിയുടെ വേരുകളാല്‍ ചുറ്റി വരിഞ്ഞപ്പോള്‍ നഷ്ട്ടപ്പെട്ട തന്റെ
മകനെ ഓര്‍ത്ത് തളര്‍ന്നില്ലെങ്കിലും വാത്സല്യത്തോടെ തലോടാന്‍ കൊതിച്ച
ആ കൈ വിരലുകളില്‍ കവിതകള്‍ പിറക്കുകയായിരുന്നു,
ആ കവിതകള്‍ മകനുള്ള താരാട്ട് പാട്ടായ് മാറി
അക്ഷരങ്ങളുടെ ആഴം മകനോടുള്ള സ്നേഹത്തിന്റെ തീവ്രതയെ തുറന്നു കാണിച്ചു
മകന്റെ ഓര്‍മ്മകള്‍ ഒരു നിശ്വാസത്തില്‍ അവസാനിക്കുമ്പോള്‍
കണ്ണുനീര്‍ കാഴ്ച്ചയെ മറച്ചു .കണ്ണുനീര്‍ തുടക്കാന്‍ കവിതയുടെ ഈണത്തില്‍ ഒരു തൂവാല
സമ്മാനിച്ച്‌ കൊണ്ട് ഞാന്‍ പറഞ്ഞു ...
"കാലം എനിക്ക് എന്റെ അമ്മയെ നഷ്ട്ടപ്പെടുത്തി ,ആ കാലം തന്നെ എന്നെ ഈ പവിഴ ദ്വീപിലേക്ക് എത്തിച്ചതും "
അങ്കണ തൈമാവിലെ മാമ്പഴം ഞാന്‍ ആ അമ്മക്ക് സമ്മാനിക്കുമ്പോള്‍ ആ കണ്ണുകളില്‍ മാതൃസ്നേഹത്തിന്റെ
വസന്തം വിടരുകയായിരുന്നു

എന്റെ കണ്ണുനീര്‍ തുള്ളി ആ ഡയറി താളുകളെനനയിച്ചു.എനിക്കറിയാം എന്തിനാണ് അവന്‍ ഈ പവിഴ ദ്വീപില്‍ എത്തിയത് എന്ന് , അവനെ ആ അമ്മ നക്ഷത്രം തന്നെയാണ് ഇവിടെ എത്തിച്ചത് . അവന്‍ ഇപ്പോള്‍ അങ്ങോട്ടുള്ള യാത്രയില്‍ ആയിരിക്കും , ഇരുട്ട് നിറഞ്ഞ അവന്റെ വഴിയില്‍ ഒരു കുഞ്ഞു വെളിച്ചമായ് , ഒരു വഴി വിളക്കായ് എപ്പോഴും ആ അമ്മ നക്ഷത്രവും ഉണ്ടാകും , ആ ഡയറി താളുകള്‍ നെഞ്ചോടു ചേര്‍ത്ത് ഞാനും പ്രവാസത്തിന്റെ പട്ടു മെത്തയില്‍ മെല്ലെ മെല്ലെ നിദ്രയിലേക്ക് ....





Shaji Sha

പൈന്‍ മരങ്ങളില്‍ വെയില്‍ ചായുമ്പോള്‍


ഒരു ഡിസംബര്‍ കൂടി.
നാലു വര്‍ഷങ്ങളുടെ മനസ്സിന്‍റെ പിരിമുറുക്കങ്ങള്‍ ഇവിടെ അവസാനിക്കുകയാണ്. അകതാരിലെ ഉള്‍ക്കോണുകളില്‍ എവിടെയോ താഴിട്ടുവച്ച നീലിമ, അനിയന്ത്രിതമായ ആത്മഹര്‍ഷമായി പുറത്തേക്കു പ്രവഹിക്കും പോലെ !. അനന്തഗോപന്‍റെ മെയില്‍ ധ്രിതിയില്‍ തുറക്കുമ്പോള്‍ത്തന്നെ , മനസ്സിന്‍റെ ചില്ല് വാതിലിലൂടെ വൈകാരികതയുടെ ലാവ അതിന്‍റെ കുത്തൊഴുക്ക് തുടങ്ങിയിരുന്നു. ഗ്രാമസഭയുടെ തിരക്കുകളില്‍ വീണു കിട്ടിയ ഇടവേളയില്‍ ഇന്‍റ്റര്‍നെറ്റിന്‍റെ സ്വകാര്യതയിലേക്ക് ഊളിയിടുമ്പോള്‍ ആനന്തുവിന്‍റെ പുനര്‍ജ്ജനി വീണ്ടും അവള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ഓഫീസിലെ പുഷ്ബാക്ക് ചെയറിലേക്ക് അമര്‍ന്നിരുന്ന് തിരികെ ഒഴുകിയെത്താന്‍ കഴിയാത്തവിധം ഗതിമാറി ഒഴുകിയ പുഴയുടെ നിസ്സഹായതയോടെ, അവന്‍റെ അക്ഷരങ്ങളിലേക്ക് പതിയെ വഴുതിവീണു.

"കൃഷ്ണേന്ദുവിന്"

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇത് പോലൊരു ഡിസംബറില്‍ നിന്നെ കാണാന്‍ ഞാന്‍ എത്തേണ്ടിയിരുന്നതാണ്. പകുതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന സമാനതകളില്ലാത്ത സത്യമായിരുന്നു നീ, എന്നത് എന്‍റെ തിരിച്ചറിവ്. ആയതിനാല്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നു. ഈ ആഴ്ച മുഴുവന്‍ മൂന്നാറിലെ 'ഹില്‍വ്യൂ റിസോര്‍ട്ടില്‍' ഞാന്‍ ഉണ്ടാകും. സ്വന്തം മനസിനെ തന്നെ സംവദിച്ചു തോല്പിക്കാന്‍ നിനക്ക് കഴിയുന്നുവെങ്കില്‍, വരുമെന്ന് പ്രതീക്ഷിക്കുന്നു.

അനന്തു

' 'ഇടവേളകളില്‍ എന്നെ ഇങ്ങനെ സമര്‍ത്ഥമായി കബളിപ്പിക്കാന്‍ നിനക്കെങ്ങനെ കഴിയുന്നു'
എന്ന ഒറ്റവരിയില്‍ മറുപടി എഴുതി അവസാനിപ്പിച്ചിട്ടും അവന്‍ തന്നെയായിരുന്നുഎന്‍റെ സ്വപ്നങ്ങളില്‍. ആവര്‍ത്തനങ്ങളുടെ ശവപറമ്പ് മാത്രമാണ് ജീവിതം, അനുഭവങ്ങള്‍ എന്നെ പഠിച്ചതും ആ സമവാക്യങ്ങള്‍ മാത്രമാണ്. പ്രണയം കാതങ്ങള്‍ അകലെ എത്തിപിടിക്കാനുള്ള മരീചിക തന്നെയായി തെന്നി മാറിപ്പോകുകയും ചെയ്യുന്ന സങ്കീര്‍ണ്ണതയില്‍ സ്വയം ഒടുങ്ങുകയായിരുന്നില്ലേ ഞാന്‍. എങ്കിലും അടുത്ത കൂട്ടുകാരികള്‍ പോലും അസൂയയോടെ നോക്കിനിന്നിരുന്ന എന്‍റെ രൂപലാവണ്യം, അവനും കാലവും കാണാതെ പോകുകയയിരുന്നെന്നു ചില ഏകാന്തതകളില്‍ സ്വയം തോന്നിയിട്ടുണ്ട്. അച്ഛനും അമ്മയും ലാളിച്ചു വഷളാക്കിയ പെണ്ണെന്ന അഹങ്കാരവുമായി കാലത്തെ വെല്ലുവിളിച്ചു നടന്ന ഏതോ ഓര്‍ത്തെടുക്കാന്‍ കഴിയാത്ത ദിവസത്തിലാണ് ഞാന്‍ അവനെ ആദ്യമായി കണ്ടത്ത്. ഗ്രാമത്തിന്‍റെ മുഴുവന്‍ ശാലീനതയും ത്രസിച്ചിരുന്ന വായനശാലിയിലെ തടി ബഞ്ചില്‍, മിക്ക വൈകുന്നേരങ്ങളിലും ആരവങ്ങളില്‍ നിന്നൊഴിഞ്ഞു അവന്‍ ഉണ്ടാകുമായിരുന്നു. വെളുത്ത് മെലിഞ്ഞു, ആഴക്കടല്‍ പോലെ വശ്യമായ കണ്ണുമായി എന്‍റെ അനന്തു.വായനശാലയില്‍ ഗബ്രിയേല്‍ മാര്കോസിന്‍റെ ' ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍'ഷെല്‍ഫില്‍ തിരയുന്ന ഒരു വൈകുന്നേരം, അന്നാണ് അവന്‍ ആ പുസ്തകം നീട്ടി ആദ്യമായി ചിരിച്ചത്. ഒരു പെണ്‍കുട്ടിയെന്ന മുന്‍വിധിയില്ലാതെ, അതിന്‍റെ പരിമിതികളില്ലാതെ ചുറ്റുപാടുകളെ നോക്കികാണാന്‍ പഠിപ്പിച്ച അച്ഛന്‍ തന്നെയാണ് എന്നെ വായനയുടെ ലോകത്തേക്ക് തള്ളിയിട്ടതും. തുറന്നു വച്ച പുസ്തകം വായിച്ചു തീരുനതിനു മുന്‍പേ യാത്ര പറഞ്ഞു പോയെങ്കിലും, തടിച്ച പുസ്തകതാളുകള്‍ക്കിടയില്‍ ജീവിച്ചു മരിച്ച അച്ഛന്‍ ഇന്നും എന്നും എനിക്കൊരു ഒരു മഹാമേരു പോലെയാണ്. പുസ്തകങ്ങളിലും അക്ഷരങ്ങളിലും തപസ്സു ചെയ്ത അച്ഛന്‍ അനന്തുവിന്‍റെയും പ്രിയപ്പെട്ട മാഷായി മാറാന്‍ പിന്നെ സമയം എടുത്തില്ല; വീട്ടിലെ വേണ്ടപെട്ട മറ്റൊരാള്‍ എന്ന സ്ഥാനം തന്നെയായിരുന്നു എന്നും അനന്തുവിന്, മാത്രവുമല്ല അവന്‍റെ സാമീപ്യം എന്നെക്കാളുപരി അച്ഛനെയും ആസ്വദിപ്പിച്ചിരുന്നു എന്ന് പറയുന്നതാകും ശരി. മാറിനിന്ന് നോക്കുമ്പോള്‍,കീറ്റ്സിനെയും ഷെല്ലിയെയും ഒപ്പം പ്രത്യയശാസ്ത്ര ദര്‍ശനങ്ങളെയും സ്നേഹിച്ചിരുന്ന അവന്‍ എന്നും സമൂഹത്തിന്‍റെ പാരമ്പര്യ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്തെക്കാണ് നടന്നിരുന്നത് എന്ന് തോന്നും. കടന്നു പോകുന്ന ഓരോ മന്ദമാരുതനും പ്രണയത്തിന്‍റെയും, വിരഹത്തിന്‍റെയും ഒപ്പം മനുഷ്യന്‍റെ ഒടുങ്ങാത്ത ത്വരയുടെയും പകയുടെയും അടയാളങ്ങള്‍ എന്ന് പറഞ്ഞിരുന്ന അവന്‍ ഒരിക്കല്‍ പാര്‍ക്കിലെ ആളൊഴിഞ്ഞ മൂലയില്‍ ഇരുന്നപ്പോഴാണ്, പ്രണയത്തെ കുറിച്ചുള്ള അവന്‍റെ സങ്കല്പങ്ങള്‍ പങ്കുവച്ചത് . നീലക്കണ്ണുകള്‍ ഉള്ള, ജീവിതത്തെ നിഷേധമായി കാണുന്ന പെണ്ണാണ്‌ അവന്‍റെ സങ്കല്‍പം എന്ന് പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ അപരിചിതമായ ഒരു തീക്ഷ്ണത കളിയാടിയിരുന്നു. ജീവിതത്തിന്‍റെ പെയ്തൊഴിയലില്‍, നിറമുള്ള സ്വപ്നങ്ങളുമായി ഓടിനടന്ന തന്നെപോലൊരു പെണ്‍കുട്ടിയുടെ മനസ്സില്‍ തീഷ്ണമായ പ്രണയം കോറിയിടാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടും, സൌഹൃദത്തിനും പ്രണയത്തിനും ഇടയിലുള്ള ചെറിയ അതിര്‍വരമ്പിനെ അതിന്‍റെ സുതാര്യതയില്‍ നിലനിര്‍ത്തിക്കൊണ്ട് സൌഹൃദത്തിന്‍റെ കൈപിടിക്കാനായിരുന്നു അനന്തു നിലകൊണ്ടത്. ആ നിലപാടുകള്‍ അവന്‍റെ വ്യക്തിത്വത്തിലേക്ക് എന്നെ കൂടുതല്‍ അടുപ്പിച്ചിരുന്നെങ്കിലും , എവിടെയോ എന്നോ ഞാനറിയാതെ മനസ്സില്‍ പുതിയ ദിശാമാറ്റങ്ങള്‍ സംഭവിച്ചിരുന്നുവോ? എങ്കിലും അപ്പൂപ്പന്‍ത്താടിപോലെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു പാറിനടന്ന അപൂര്‍വത അതായിരുന്നു എപ്പോഴും എന്റെയുള്ളിലെ അനന്തു.

ഉത്സവപറമ്പുകളിലും, സിനിമാശാലകളിലും ഒരു നിഴലായി കൂടെ നടക്കാനും, ബൈക്കില്‍ ചേര്‍ന്നിരുന്നു മണിക്കൂറുകള്‍ നീളുന്ന യാത്രകളും ഒരു ലഹരി പോലെ അന്നൊക്കെ ഞാന്‍ ആസ്വദിച്ചിരുന്നു. നിനച്ചിരിക്കാതെ അച്ഛന്‍ തന്നിട്ട് പോയ ശൂന്യത പിടിച്ചുലച്ചപ്പോള്‍, ആ വിഹ്വലതയെ സൗഹൃദത്തിന്റെ മൂടുപടം കൊണ്ട്‌ ഒപ്പിയെടുത്തതും അനന്തു തന്നെയായിരുന്നു. പക്ഷെ സമര്‍ത്ഥമായ ഒരുതിരക്കഥ പോലെ തയ്യാറാക്കപ്പെട്ട എന്‍റെ ജീവിതത്തിന്‍റെ ഏടുകളില്‍ നിന്ന് എന്തിനായിരുന്നു അവന്‍ ഓടിയകന്നത്? കഴിഞ്ഞ നാലുവര്‍ഷവും അവനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എല്ലാം ഒരുപാടുതവണ സ്വയം ചോദിച്ചിട്ടുള്ള ചോദ്യവും ഇത് തന്നെയാണ്.കാറിന്‍റെ വിന്‍ഡ്ഷീല്‍ഡ് താഴ്ത്തിയപ്പോള്‍, കോടമഞ്ഞിന്‍റെ ഗന്ധമുള്ള കാറ്റ് മുഖത്തേക്ക് ഇരച്ചു വീണു. പോകുകതന്നെ വേണം എന്ന് മനസ്സ് നൂറാവര്‍ത്തി പറഞ്ഞപ്പോഴും, ലീവ് എഴുതിയിട്ട് മൂന്നാറിലേക്ക് യാത്രയാകുമ്പോഴും അവ്യക്തതകള്‍ മാത്രമായിരുന്നു ബാക്കി. ശുഷ്ക്കമായ ഔദ്യാഗികതയുടെ ആലസ്യത മാറ്റിയെടുക്കാന്‍ ഒരു നീണ്ട ഡ്രൈവും പിന്നെ നിനച്ചിരിക്കാതെ വീണു കിട്ടിയ ഈ കണ്ടുമുട്ടലും കാരണമായേക്കാം എന്നൊരു തോന്നല്‍. കോളേജ് പഠനകാലത്ത്‌ തന്നെ ഡ്രൈവിംഗ് എനിക്കൊരു ഹരമായിരുന്നു. അവനെ കൂടെ ഇരുത്തി കിലോമീറ്ററുകള്‍ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യുന്നതും, ഗ്രാമത്തിലെ ചെറിയ ചായക്കടകളില്‍ കയറി ചൂട്ചായ മൊത്തിക്കുടിക്കുന്നതും ഒക്കെ ഒരു ഫ്ലാഷ് ബാക്ക് പോലെ ചിന്തകളില്‍ കടന്നു പോകുന്നു. ഒരിക്കല്‍ ഏറണാകുളത്തിന്‍റെ തിരക്കുകളില്‍ അമിതവേഗതിയില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ തുടയില്‍ നുള്ളി ''നിന്‍റെ ഉള്ളില്‍ ഒരു പുരുഷന്‍ അമിതാവേശത്തോടെ ഉണര്‍ന്നിരിക്കുന്നു'' എന്ന് തമാശ രൂപേണ അവന്‍ പറഞ്ഞു, എവിടെയും കടന്നു ചെല്ലാനും എന്തിനെയും കൂസലില്ലാതെ നേരിടാനും കിട്ടിയ ചങ്കുറപ്പ് അമ്മ പോലും അന്ഗീകരച്ചിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യം, പക്ഷെ "നീയൊരു പെണ്ണാണ്'‌ എന്ന അമ്മയുടെ ഓര്‍മപെടുത്തലുകള്‍ എനിക്കെന്നും നര്‍മ്മം കലര്‍ന്ന ഒരു സ്നേഹവായ്പ്പായെ തോന്നിയിട്ടുള്ളൂ. 

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മറ്റൊരു പകലും അവനെ തേടി മൂന്നാറില്‍ വന്നിട്ടുണ്ട്, ഒരു രാത്രിയും പകലും മൂന്നാറിന്‍റെ ശബളിമയില്‍ അവനെത്തേടി കാത്തിരുന്നിട്ടുo. എന്ത് കൊണ്ടാകാം അവന്‍ വരാതിരുന്നത്?. പിന്നെയും നീണ്ട രണ്ടു വര്‍ഷങ്ങള്‍ എന്തിനായിരിക്കാം നിശബ്ദനായി ഇരുളില്‍ മറഞ്ഞത്? എഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ അനന്തമായ ആഴി തന്നെയാണ് അനന്തു എന്ന് തോന്നിപോകാറണ്ട്. എങ്കിലും ക്ഷണിച്ചു വരുത്തി കബളിപ്പിച്ചു എന്നൊരു ചെറിയ തോന്നല്‍ പോലും ഉണ്ടായില്ല എന്നാലോചിക്കുമ്പോള്‍ മാത്രമാണ്, എന്‍റെ മനസ്സിനെ അവനു വേണ്ടി എത്രമാത്രം പാകപ്പെടുത്തിയിരിക്കുന്നു എന്നറിയുന്നത്. കാര്‍ റിസോര്‍ട്ടിലെ വലിയ മാവിന്‍റെ ചുവട്ടില്‍ നിര്‍ത്തി, റിസപ്ഷ നിലേക്ക് നടക്കുമ്പോള്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത പിരിമുറുക്കത്താല്‍ ഞാന്‍ അടിമുടി ഉലഞ്ഞിരുന്നു. എവിടെയും അവിചാരിതകള്‍ മാത്രം അത് തന്നെയാണ് ജീവിതവും. ജീവിതത്തെ കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടുകള്‍ ഇല്ലാതിരുന്ന വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ ഔദ്യോഗിക ജീവിതത്തിന്‍റെ കയ്പ്പുകളിലേക്ക് എടുത്തെറിയപ്പെട്ടു. ഒറ്റപ്പെടലിന്‍റെയും, വിഹ്വലതകളുടെയും തടവറയില്‍ പിന്നെയും കുറെ നാള്‍.

റിസോര്‍ട്ടിന്‍റെ കൊതിപ്പിക്കുന്ന ലോഞ്ചില്‍ അവന്‍ ഉണ്ടായിരുന്നു, നാലു വര്‍ഷത്തിന്‍റെ ഇടവേള അവനില്‍ മാറ്റങ്ങള്‍ വരുത്തിയില്ല എന്നതാണ് ഏറെ ആശ്വസിപ്പിച്ച ഘടകം. നെറ്റിയിലേക്ക് പാറികിടന്ന എണ്ണമയമില്ലാത്ത മുടിയും, കറുത്ത ലിനണ്‍ ഷര്‍ട്ടും, വലിയ കറുത്ത കരയുള്ള മുണ്ടും ഒക്കെയായി അവന്‍ കൂടുതല്‍ ആകര്‍ഷണീയമായതു പോലെ തോന്നി. അവനു അഭിമുഖമായി ഇരിക്കുമ്പോഴും പറയാന്‍ മനസ്സില്‍ ബാച്ചി വച്ചതൊക്കെ പറഞ്ഞു തീര്‍ക്കണം എന്ന് തീരുമാനിച്ചുറച്ചിരുന്നു. ഒരിക്കലും പിടിതരാതെ തെന്നി മാറുന്ന അവന്‍റെ കണ്ണുകളില്‍ എല്ലാം പറയാതെ പറയുന്ന ആ കുസൃതി ചിരി ഇപ്പോഴും തത്തികളിക്കുന്നുണ്ട്.

പറഞ്ഞു തുടങ്ങിയതും അവന്‍ തന്നെ. തമ്മില്‍ കാണാതിരുന്ന നാലു വര്‍ഷങ്ങളും തന്നെ നിഴല്‍ പോലെ പിന്തുടരുകയായിരുന്നു അവന്‍ എന്നറിഞ്ഞപ്പോള്‍ എവിടെയോ ഒരു നോവ്‌ പടര്‍ന്നു. ഇത് പോലെ മറ്റൊരു ഡിസമ്പറിന്‍റെ തണുത്ത പ്രഭാതത്തിലാണ് അന്നവന്‍ വീട്ടിലേക് വന്നത്, ജോലിക്കുള്ള ആഡ്വൈസ്മെമ്മോ കിട്ടിയത് മുതല്‍ ‌ അവനെ കാണാനും കാര്യങ്ങള്‍ പറയാനും വല്ലാതെ ആഗ്രഹിച്ചിരുന്ന ദിവസവും കൂടിയായിരുന്നു അത്. അമ്മയെ തനിച്ചാക്കി നഗരത്തിലെ ലേഡീസ് ഹോസ്ടലിലേക്ക് മാറുന്നതിന്‍റെ വിഷമം ഒരു ഭാഗത്ത്‌ അലട്ടിയിരുന്നപ്പോള്‍ അവന്‍റെ സാമീപ്യം ഇല്ലാതാകുന്നതിനെ കുറിച്ചും ഞാന്‍ വല്ലാതെ ഭയന്നിരുന്നു. ഒരുപക്ഷെ സൌഹൃദത്തിന്‍റെ ശക്തമായ വന്‍മതില്‍ ചുറ്റും ഉണ്ടായിട്ടും അവനറിയാതെ പ്രണയത്തിന്‍റെ നേര്‍ത്ത മഞ്ഞു നൂലുകള്‍ എന്നില്‍ ഉണ്ടായിരുന്നിരിക്കാം. എന്നത്തേയും പോലെ കവിളില്‍ നുള്ളിനോവിക്കുമ്പോള്‍ ഒരിക്കലും ഇല്ലാത്ത പോലെ ചേര്‍ന്ന് നിന്നതും ഒരുപക്ഷെ ആ അനുഭൂതിയില്‍ ആയിരുന്നു. കുറേനേരം കണ്ണുകളില്‍ നോക്കി നിന്ന് അവനിലേക്ക്‌ വലിച്ചടുപ്പിച്ക്കുമ്പോള്‍, അത് ഞാനും പ്രതീക്ഷിചിരുന്നുവോ? വൈദ്യുത തരംഗങ്ങള്‍ ശരീരമാകെ പടരുന്നത് ഞാന്‍ അറിഞ്ഞു,അവന്‍റെ വിരലുകള്‍ മുടിയിഴകളില്‍ ഓടിനടന്നപ്പോള്‍,.ചുണ്ടുകളില്‍ അവന്‍റെ സ്പര്‍ശനം ഒരു വിസ്ഫോടനം പോലെ കടന്നു പോയപ്പോള്‍ അറിയാതെ കണ്ണുകള്‍ കൂമ്പിയടഞ്ഞു പോയി. എന്നിലെ പെണ്ണ് പതിയെ പെയ്യാന്‍ തുടങ്ങുക തന്നെയായിരുന്നു. ശരീരത്തിന്‍റെ ഭാഷ നിര്‍ഗളം തുടരുമ്പോഴും, നിശബ്ദമായിരുന്നു നിമിഷങ്ങള്‍. അവന്‍റെ കാന്തികശേഷിയുള്ള കൈവിരലുകള്‍ മോഹച്ചരടുകള്‍ വകഞ്ഞു മാറ്റിയ നിമിഷം, നിഷേധ ഭാവത്തില്‍ അവനെ ഞാന്‍ തടഞ്ഞിരിക്കാം. അത് ഒരു നിര്‍ജീവതയായി അനന്തുവിലേക്ക് പരിപര്‍ത്തനം ചെയ്യപ്പെട്ടു.ആ നിമിഷങ്ങളില്‍ ഉള്ള തിരിച്ചറിവ് അവനെ വേദനിപ്പിച്ച്ചിരിക്കാം, ഒരു പക്ഷെ അത് തന്നെയായിരിക്കാം ഈ നീണ്ട നാലു വര്‍ഷങ്ങള്‍ മാറിനില്‍ക്കാന്‍ അവനെ പ്രേരിപിചിട്ടുള്ളതും.'നമ്മള്‍ ഇങ്ങനെ ആകാന്‍ പാടില്ലായിരുന്നു കൃഷ്ണേ' എന്ന് പറഞ്ഞു അവന്‍ പിന്‍വാങ്ങിയപ്പോഴും,കുറ്റബോധം തരിമ്പും എന്നില്‍ അവശേഷിച്ചിരുന്നില്ല എന്നതാണ് യാദാര്‍ത്ഥ്യം.

 ''കൃഷ്‌ണേന്ദു'' എന്ന ആര്‍ദ്രമായ വിളിയാണ് വീണ്ടും അനന്തുവിലേക്ക് എത്തിച്ചത്. ആ സംഭവത്തിന്‌ ശേഷം തനിച്ചിരുന്ന രാവുകളില്‍ ഒക്കെയും മനസിന്‍റെ അകത്തളങ്ങളില്‍ നിന്ന് എന്നെ ആട്ടിയിറക്കാന്‍ അവന്‍ ശ്രമിച്ചിരുന്നതായും, അത് നടക്കാതെ വന്നപോഴാണ് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടാന്‍ തീരുമാനിച്ചതും. പക്ഷെ നിയോഗങ്ങള്‍ മാറിമറിഞ്ഞത് ജീവിതത്തിന്‍റെ തന്നെ മറ്റൊരു വേദനിപ്പിക്കുന്ന ഫലിതമായി മാറി. എന്നിലേക്കുള്ള യാത്രയില്‍ നിയോഗം കാറപകടമായി മൂന്നാറിന്‍റെ ഹെയര്‍പിന്‍ വളവുകളില്‍ അവനെ കാത്തിരുന്നപ്പോള്‍, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള യാത്രയില്‍ അവനു നഷപെട്ടത് ശരീരത്തിന്‍റെ ഒരു ഭാഗികമായ ചലനശേഷിയാണ്. അവിശ്വസനീയമായി അവനെ നോക്കിയിരിക്കുമ്പോഴും, അവന്‍റെ കണ്ണുകളിലെ കുസൃതി കുഞ്ഞോളങ്ങളെപ്പോലെ ഇളകി നടന്നു ."നിന്‍റെ ചിന്തകളിലോ വികരങ്ങളിലോ ഒരു അനന്തു ഇപ്പോഴും ജീവിച്ചിരിക്കുന്നുവെങ്കില്‍,അത് പിഴുതെറിയാന്‍ ഈ കണ്ടുമുട്ടല്‍ കാരണമാകണം, ജീവിതത്തെ അതിന്‍റെ ശീലങ്ങള്‍ക്കു വിടാതെ കുടുംബം എന്ന അനിവാര്യതയ്ക്കു നീ തയ്യാറാകണം" എന്ന് പറഞ്ഞവസനിപ്പിക്കുമ്പോള്‍ അവന്‍ എന്‍റെ കണ്ണുകളില്‍ നോക്കിയതെയില്ല . അപ്പോള്‍ ഒരു പരാജയപ്പെട്ടവന്‍റെ മുഖമായിരുന്നു എന്‍റെ അനന്തുവിന്. സിറ്റിയിലെ ഹോസ്റ്റല്‍ ബഹളങ്ങളില്‍ നിന്ന് ഫ്ലാറ്റിന്‍റെ ഏകാന്തതയിലേക്ക് മാറുമ്പോള്‍, നഷ്ടപ്പെട്ടിരുന്നത് എന്നും അവന്‍റെ സാമീപ്യം തന്നെയായിരുന്നു, അതുമാത്രമായിരുന്നു നാളിതു വരെ വേറൊരു പുരുഷനെ അന്ഗീകരിക്കാന്‍ മനസിനെ പാകപെടുത്താത്തതും . രാത്രികളില്‍ ഫ്ലാറ്റിലെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ ഇരുന്നു എറണാകുളത്തിന്‍റെ നിയോണ്‍ സൌന്ദര്യം ആസ്വദിക്കുമ്പോള്‍ വെറുതെ സൊറ പറഞ്ഞിരിക്കുവാന്‍ അനന്തു വന്നിരുന്നെങ്കില്‍ എന്നാലോചിച്ചിട്ടുണ്ട്, അതോ തീവ്രമായ വിരഹം ഉള്ളിലൊതുക്കി ഒരുനാള്‍ അനന്തു വരുമെന്ന് തന്നെ ഞാനും വിശ്വസിച്ചിരുന്നുവോ?

അരികിലേക്ക് ചെര്‍ന്നിരുന്ന് ടീപ്പോയിലെ ഫ്ലാസ്കില്‍ നിന്ന് ചായ പകര്‍ന്നു നല്‍കുമ്പോള്‍ അവന്‍ കുറച്ചു കൂടി റിലാക്സ്‌ ആയതു പോലെ തോന്നി. എങ്കിലും ആ പകലിന്‍റെ നിശബ്ദത വല്ലാതെ വാചാലമായിരുന്നു, പിന്നെ എപ്പോഴോ റൂമിലേക്ക് അവനെ ചേര്‍ത്ത് പിടിച്ചു നടക്കാന്‍ സഹായിക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി. "പരസ്പരം മടുക്കുന്നത് വരെ ഇങ്ങനെ ചേര്‍ന്ന് നടക്കാന്‍ നമുക്കാവില്ലേ അനന്തു" എന്ന് ചോദിയ്ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ അപ്പോള്‍ ...അതിനിടയിലെപ്പോഴോ ഗദ്ഗദം വഴിമുടക്കി.. ജീവിതത്തിന്‍റെ പച്ചപ്പുകള്‍ തേടി അപ്രതീക്ഷിത പ്രണയത്തിന്‍റെ പുതിയ കുളിര്‍ക്കാറ്റുകള്‍ മൂന്നാറിന്‍റെ മടിക്കുത്തുകളില്‍ അപ്പോഴും അലയടിച്ചുക്കൊണ്ടിരുന്നു. അവന്‍റെ നനുത്ത സ്പര്‍ശം എന്നിലേക്ക്‌ സംഗീതമായി ഒഴുകി നടന്നപ്പോള്‍‍, കുന്നിന്‍ ചരിവിലെ പൈന്‍ മരങ്ങളില്‍ അലസമായി വെയില്‍ ചായുന്നതും ഞാന്‍ അറിഞ്ഞിരുന്നു.


Kovilakam V Jayaprakash

ക്ഷണികം

കുഞ്ഞിന്‍റെ നിര്‍ത്താതെയുള്ള ഉള്ളു ചീന്തുന്ന കരച്ചിലിലേക്കാണ് അവള്‍ ഞെട്ടിയുണര്‍ന്നത്.എവിടെ നിന്നാണതെന്നു തിരിച്ചറിയാന്‍ പെട്ടന്നവള്‍ക്കായില്ല.തിരഞ്ഞപ്പോള്‍ കട്ടിലില്‍ അവനെ കാണുന്നുമില്ല.കുഞ്ഞിനെ തിരഞ്ഞ് ഒരു ഭ്രാന്തിയെപ്പോലെ ഇറങ്ങിയോടിയ അവളുടെ മനസ്സില്‍ അപ്പോള്‍ മറ്റൊന്നുമുണ്ടായിരുന്നില്ല.
കടന്നുപോകുന്ന പൂച്ചയോടും വഴിയോരത്തെ പുല്ലിനോടും പൂക്കളോടും വരെ അവളവനെ അന്വേഷിച്ചു.ഒടുവില്‍ വല്ലാതെ തളര്‍ന്നു പോയ അവള്‍ക്കരുകിലേക്ക് താടിക്കാരനായ ഒരാള്‍ നടന്നടുത്തു.
"എന്തുപറ്റി കുട്ടീ?"
"എന്‍റെ മോനെ കാണുന്നില്ല ഞാനവന്‍റെ കരച്ചില്‍ കേള്‍ക്കുന്നു. പക്ഷേ എനിക്കവനെ കണ്ടെത്താനാവുന്നില്ല."
" ഞാനും കൂടി വരാം നമുക്കൊന്നിച്ചവനെ അന്വേഷിക്കാം."
അയാള്‍ സമാധാനിപ്പിച്ചു.
അയാളോടൊപ്പം നടക്കുമ്പോള്‍ വല്ലാത്തൊരാശ്വാസം തന്നില്‍ വന്നു നിറയുന്നതായി അവള്‍ക്കനുഭവപ്പെട്ടു. നടക്കുന്തോറും കുഞ്ഞിന്‍റെ ശബ്ദവുമായുള്ള അകലം കുറഞ്ഞു വരുന്നത് അവള്‍ അറിഞ്ഞു.
പെട്ടെന്ന് കുറച്ചകലെയായി മുടിയഴിച്ചിട്ട ഒരവ്യക്ത സ്ത്രീ രൂപം അവള്‍ കണ്ടു. അതിന്‍റെ കൈയില്‍ പിടഞ്ഞു കരയുന്ന തന്‍റെ കുഞ്ഞിനെയും. അവനെ വാരിയെടുക്കാനായി മുമ്പോട്ടാഞ്ഞ അവള്‍ തനിക്കു മുമ്പേ അവനരികിലേക്കു പായുന്ന താടിക്കാരനെ കണ്ടു. ഒരു വല്ലാത്ത തളര്‍ച്ച തന്നെ ബാധിക്കുന്നതായും കാലുകള്‍ക്കു ബലം കുറയുന്നതായും അവള്‍ക്കു തോന്നി.മുമ്പോട്ടോടിയ അയാളുടെ കൈയിലെ കത്തിയുടെ തിളക്കം ആ തളര്‍ച്ചയിലും അവളുടെ കണ്ണില്‍പെട്ടു. ഒരുതരം ഭീതിദമായ അങ്കലാപ്പോടെ അവനരികിലേക്കു കുതിച്ച അവളുടെ മുഖത്തേക്ക് ചീറ്റിത്തെറിച്ച ഇളംചോര തുടക്കാന്‍ പോലുമാവാതെ മരവിച്ചുനിന്നു പോയി അവള്‍., നിര്‍ജീവമായ പിഞ്ചുശരീരം അയാള്‍ ആ മടിത്തട്ടിലേക്ക് വലിച്ചെറിഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ മുടിയഴിച്ചിട്ട ആ രൂപത്തിന്‍റെ മുഖം അവള്‍ വ്യക്തമായി കണ്ടു. നിലക്കണ്ണാടിയില്‍ കാണുന്ന തന്‍റെ അതേ മുഖം.
താഴെ വീഴാന്‍ തുടങ്ങുന്ന അവളെ താങ്ങാന്‍ ഓടിയെത്തിയതില്‍ ഒരാള്‍ അവളുടെ ഭര്‍ത്താവായിരുന്നു. അയാളോടൊപ്പം നിന്ന താടിക്കാരന്‍റെ കഴുത്തില്‍ ഒരു സര്‍പ്പം കണക്കെ ചുറ്റിക്കിടക്കുന്ന സ്റ്റെതസ്ക്കോപ്പ് താന്‍ ആദ്യം കണ്ടിരുന്നില്ലെല്ലോ എന്നവള്‍ ചിന്തിച്ചു.
"മോളേ ഇതു കഴിക്ക്"
അമ്മയുടെ ശബ്ദമാണവളെ ഉണര്‍ത്തിയത്.
നീട്ടിയ ഗുളികകളും വെള്ളവുമായി നില്ക്കുന്ന അമ്മയെ അവള്‍ മിഴിച്ചുനോക്കി. സത്യമേത്, സ്വപ്നമേത് എന്ന തിരിച്ചറിവിനു വേണ്ടി അവള്‍ വല്ലാതെ വിഷമിച്ചു. ഇത്രയും നേരം സ്വപ്നത്തിന്‍റെ വിഭ്രാമകമായ വലയത്തിലായിരുന്നു താനെന്ന് അവള്‍ ഏറെ നേരത്തിനു ശേഷം മനസ്സിലാക്കി. വളരെ ശാന്തയായിരുന്ന് ഗുളികകള്‍ കഴിക്കുന്ന അവളെ നോക്കി ദൂരെ മാറി നില്‍ക്കുകയായിരുന്നു ഭര്‍ത്താവ്. ഇന്ന് കഴിഞ്ഞ ദിവസങ്ങളിലേതു പോലെ രൗദ്രഭാവമില്ലല്ലോ അവള്‍ക്കെന്ന് അയാള്‍ ചിന്തിച്ചു. ഒരുപക്ഷേ കഴിഞ്ഞ ദിവസങ്ങളില്‍ താനടുത്തുണ്ടായിരുന്നതു കൊണ്ടാവാം അവള്‍ വല്ലാതെ അക്രമാസക്തയായത്. തന്‍റെ സാന്നിധ്യം ചിലപ്പോള്‍ അവളുടെ മനോനില ഏറെ തകരാറിലാക്കുകയേ ഉള്ളൂ എന്ന ഡോക്ടറുടെ നിര്‍ദ്ദേശമനുസരിക്കേണ്ടി വന്നു അയാള്‍ക്ക്. അതുകൊണ്ടാണ് അമ്മയെ വരുത്തിയത്. താന്‍ അകന്നു നിന്നാല്‍ പഴയ തന്‍റെ ഭാര്യയെ തിരിച്ചു കിട്ടുമെങ്കില്‍ എത്ര നാള്‍ അകന്നു നില്‍ക്കാനും അയാളൊരുക്കമായിരുന്നു.
എല്ലാം സംഭവിച്ചതിനു ശേഷവും ഉടനെ കുഞ്ഞു വേണ്ട എന്ന തന്‍റെ നിര്‍ബന്ധബുദ്ധിയും തുടര്‍ന്നുള്ള അവളുടെ തര്‍ക്കങ്ങളും നിറഞ്ഞ ദിനങ്ങള്‍ അയാളുടെ മനസ്സിലേക്കോടിയെത്തി. ഒടുവില്‍ മനസ്സില്ലാമനസ്സോടെ തന്‍റെ മേധാവിത്വത്തിനു വഴങ്ങിയ അവളുടെ കരഞ്ഞുകലങ്ങിയ മുഖം അയാളില്‍ ഒരു മുറിവു പോലെ വിങ്ങിനിറഞ്ഞു. ആ തീരുമാനം തിരുത്താനാവാത്ത ഒരു വലിയ തെറ്റായിരുന്നുവെന്ന് കടുത്ത ആത്മ നിന്ദയോടെ അയാള്‍ ഓര്‍ത്തു.





Sunitha Santosh